ഭോപാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ വ്യാജമദ്യം കഴിച്ച് 12 പേർ മരിച്ചു. ഏഴു പേരുടെ നില ഗുരുതരമാണ്. മൻപൂർ, പഹവാലി എന്നീ രണ്ട് ഗ്രാമങ്ങളിലുള്ളവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഇവർ വെളുത്ത നിറത്തിലുള്ള മദ്യം കഴിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇവരിൽ 10 പേർ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞവർഷം ഒക്ടോബറിൽ ഉജ്ജയിനിയിലും വിഷമദ്യ ദുരന്തമുണ്ടായി. 14 പേരാണ് അന്ന് മരിച്ചത്. മൊറേന സംഭവത്തിൽ കുറ്റകരമായ അനാസ്ഥക്ക് ജില്ല എക്സൈസ് ഓഫിസറെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ അറിയിച്ചു. സംസ്ഥാനത്ത് വ്യാജമദ്യ മാഫിയയുടെ വിളയാട്ടമാണെന്നും ഉജ്ജയിനിയിൽ 16 പേരെ കൊന്നവർ ഇപ്പോൾ 12 പേരെ കൂടി കൊന്നിരിക്കുന്നുവെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.