അഹിന്ദുക്കളായ ജീവനക്കാർ ഒഴിഞ്ഞുപോകണമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ്: നടപടി വിവാദത്തിൽ

തിരുപ്പതി: അഹിന്ദുക്കളായ ജീവനക്കാരെ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്റെ നടപടി വിവാദത്തിൽ. ലോകത്തിലെ ഏറ്റവും സമ്പന്ന ഹിന്ദു ക്ഷേത്രമായ തിരുപ്പതി ക്ഷേത്രത്തിലാണ് ഈ നീക്കം .

"ട്രസ്റ്റിലെ ചില ജീവനക്കാർ അഹിന്ദുക്കളെന്ന് ശ്രദ്ധയിൽപ്പെട്ടു, അവർ സ്വയം പിരിഞ്ഞു പോകണം, അതിനു സമ്മതമല്ലെങ്കിൽ സർക്കാരിന് കീഴിലുള്ള മറ്റേതെങ്കിലും വകുപ്പിലേക്ക് സ്ഥലം മാറ്റി നൽകാം" തിരുപ്പതി ദേവസ്വം ചെയർമാൻ ബി.ആർ നായിഡു എ.എൻ.ഐ യോട് പറഞ്ഞു .

തിരുമലയിൽ അഹിന്ദുക്കൾ ജോലിചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് സംസ്ഥാന സർക്കാരിന് കത്തെഴുതും. തിരുപ്പതി ദേവസ്വം ഹിന്ദു സ്ഥാപനം ആയതിനാൽ അഹിന്ദുക്കളെ നിയമിക്കരുതെന്നാണ് നായിഡു പറഞ്ഞെതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2018-ലെ റിപ്പോർട്ട് പ്രകാരം അഹിന്ദുക്കളായ 44 പേരാണ് തിരുപ്പതി ദേവസ്വം ട്രസ്റ്റിനുകീഴിൽ ജോലിചെയ്യുന്നത്. പിടിഐ യുടെ റിപ്പോർട്ട് അനുസരിച്ച്, നവംബർ പതിനെട്ടിന് മാധ്യമങ്ങളെ കണ്ടാണ് പുതുതായി രൂപീകരിച്ച ട്രസ്റ്റ് ചേർന്ന യോഗത്തിലെ സുപ്രധാന തീരുമാനങ്ങൾ അറിയിച്ചത് .

Tags:    
News Summary - Tirumala Tirupati Devasthanam Trust asks non-Hindu employees to resign: Action under controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.