ന്യൂഡല്‍ഹി: മറ്റു പിന്നാക്ക വിഭാഗക്കാരുടെ (ഒ.ബി.സി) പട്ടികയിലേക്ക് കേന്ദ്രസര്‍ക്കാര്‍ 15 വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തേ ദേശീയ പിന്നാക്ക കമീഷന്‍ (എന്‍.സി.ബി.സി) അസം, ബിഹാര്‍, ഹിമാചല്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഒ.ബി.സി വിഭാഗങ്ങളെ സംബന്ധിച്ച് 28 ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ ബിഹാറിലെ ഗതേരി, ഝാര്‍ഖണ്ഡിലെ ജോറ, കശ്മീരിലെ ലബാന എന്നീ വിഭാഗങ്ങളെ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തണമെന്നായിരുന്നു ഒരു നിര്‍ദേശം. നിലവില്‍ പട്ടികയിലുള്ള ഒമ്പത് ഉപജാതി വിഭാഗങ്ങളെ മുഖ്യജാതിയായി പട്ടികയില്‍ ഉള്‍പ്പെടുത്താനായിരുന്നു മറ്റൊരു നിര്‍ദേശം. എന്‍.സി.ബി.സിയുടെ ഈ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കഴിഞ്ഞമാസമാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച യോഗം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.