ചത്തീസ്​ഗഢിൽ 15 നക്​സലുകൾ കീഴടങ്ങി

ബിജാപൂർ: ചത്തീസ്​ഗഢിൽ ആറ്​ സ്​ത്രീകൾ ഉൾപ്പെടെ 15 നക്​സലുകൾ പൊലീസിൽ കീഴ​ടങ്ങി. ഒവ റാം വചം, സുക്കു വചം, ബഞ്ചാറാം ഗ ൊട്ട, റൈനു വചം, മന്ദി തെലം, വഡ്ഡെ ശങ്കർ, രാജു വചം, സുക്കു പള്ളോ, ബുദ്രി തെലം​, ജുറി പള്ളോ, സുനിത വചം, ജിമ്മോ വചം, സുക്കു വചം, രാജു റാം വചം, ഇർപ്​ വചം എന്നിവരാണ്​ കീഴടങ്ങിയത്​.

മൂന്ന്​ തോക്കുകളുമായാണ് നക്​സലുകൾ​ ബിജാപൂർ പൊലീസ്​ സൂപ്രണ്ട്​ ഗോവർധൻ താക്കൂറിന്​ മുമ്പാകെ​ കീഴടങ്ങിയത്​. നക്​സൽ ചേത്​ന നത്യ മണ്ഡലി (സി.എൻ.എം)യുടെ കമാൻഡറാണ്​ കീഴടങ്ങിയ വനിതകളിൽ ഒരാൾ​. ഇവരുടെ തലക്ക്​ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - 15 naxals surrender in chhatisgarh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.