ഉപരാഷ്​ട്രപതി തെര​െഞ്ഞടുപ്പ്​: ബി.​െജ.പിയുടെ ഡമ്മി വോ​െട്ടടുപ്പിൽ 16 അസാധു; അരിശം പൂണ്ട്​ അമിത്​ ഷാ

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി എം.പിമാര്‍ക്കായി ബി.ജെ.പി നടത്തിയ ഡമ്മി വോട്ടെടുപ്പില്‍ 16 വോട്ടുകള്‍ അസാധു. എൻ.ഡി.എ എംപിമാര്‍ക്കുവേണ്ടിയാണ് വെള്ളിയാഴ്ച വോട്ടിങ് പരിശീലനവും ഡമ്മി വോട്ടെടുപ്പും നടന്നത്​. ദിവസങ്ങൾക്ക്​ മുമ്പ്​ നടന്ന രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ 21 വോട്ടുകൾ അസാധുവായിരുന്ന​ു. അതിൽ ഭൂരിപക്ഷവും ബി.ജെ.പി എം.പിമാരുടെതായിരുന്നു. അതിനെ തുടർന്നാണ്​ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഡമ്മി വോ​െട്ടടുപ്പ്​ നടത്താൻ തീരുമാനിച്ചത്​. വോട്ടെടുപ്പില്‍ ബി.ജെ.പി വോട്ടുകളെല്ലാം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം.

എങ്ങനെ വോട്ട് രേഖപ്പെടുത്തണമെന്ന്​ ആദ്യം പരിശീലനം നലകിയ ശേഷമാണ്​ വോ​െട്ടടുപ്പ്​ നടന്നത്​. എന്നാല്‍ വോട്ടെടുപ്പില്‍ 16 പേര്‍ ചെയ്​ത വോട്ടുകൾ അസാധുവായി. ഇവര്‍ക്ക് വീണ്ടും വോട്ട് രേഖപ്പെടുത്തുന്നതില്‍ പരിശീലനം നല്‍കി.

എം.പിമാരുടെ പ്രകടനത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നിരാശ പ്രകടിപ്പിച്ചു. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ എം.പിമാരും പാര്‍ലമ​െൻറ ലൈബ്രറിയില്‍ എത്തിച്ചേരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വീണ്ടും പരിശീലനമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആകെ 786 എം.പിമാർക്കാണ് വോട്ടുള്ളത്. ഇരു സഭകളിലും രണ്ട് സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്. ലോക്സഭയിൽ എൻ.ഡി.എയ്ക്ക് 330 എംപിമാരുണ്ട്. രാജ്യസഭയിൽ 87 പേരും. ഇതിനൊപ്പം അണ്ണാ ഡി.എം.കെയും ടി.ആർ.എസും, വൈ.എസ്.ആർ കോൺഗ്രസും പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ 484 പേരുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

Tags:    
News Summary - 16 invalid vote in mock VP election -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.