ന്യൂഡല്‍ഹി: ഭര്ത്താക്കന്മാരെ ഉപദ്രവിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള പരാതി പരിഹാരത്തിന് വനിത കമീഷൻ മാതൃകയിൽ പുരുഷന്മാർക്കും കമീഷൻ വേണമെന്ന് ബി.ജെ.പി എം.പിമാർ.
വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള എം.പിമാരായ ഹരിനാരായണ്‍ രാജ്ബറും അന്‍സുല്‍ വര്‍മയും വ്യക്തമാക്കി. സ്ത്രീകളിൽനിന്ന് പുരുഷന്മാരും അക്രമം നേരിടുന്നുണ്ട്. ഇതുമായി ബന്ധെപ്പട്ട് നിരവധി കേസുകള്‍ കോടതികളിൽ കെട്ടിക്കിടക്കുന്നു. വനിതകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനായി ആവശ്യത്തിനു നിയമങ്ങളും സമിതികളുമുണ്ട്.
എന്നാൽ, പീഡനം ഏല്ക്കുന്ന പുരുഷന്മാര്ക്ക് മാത്രമായി ഒരു സമിതിയില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ആവശ്യമായ ഭേദഗതി വരുത്തണം. ഈ വകുപ്പ് പുരുഷന്മാര്ക്കെതിരെയുള്ള ആയുധമാക്കുകയാണ് സ്ത്രീകൾ. 1998 മുതല്‍ 2015 വരെ ഈ വകുപ്പ് പ്രകാരം 27 ലക്ഷം പേരാണ് അറസ്റ്റിലായത്.
ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതികളില്‍ പുരുഷന്മാര്ക്കും തുല്യനീതി ലഭിക്കണമെന്നും ബി.ജെ.പി എം.പിമാർ ആവശ്യപ്പെട്ടു. അതേസമയം, ദേശീയ വനിത കമീഷന് മാതൃകയില്‍ പുരുഷന്മാര്ക്കായി കമീഷന് രൂപവത്കരിക്കേണ്ടതില്ലെന്ന് വനിത കമീഷന് അധ്യക്ഷ രേഖ ശര്‍മ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.