രണ്ട് ഇന്ത്യൻ വിദ്യാർഥികൾ ദുരൂഹ സാഹചര്യത്തിൽ യു.എസിൽ മരിച്ചു; കാരണമറിയാതെ കുടുംബവും സുഹൃത്തുക്കളും

അമരാവതി: രണ്ട് ഇന്ത്യൻ വിദ്യാർഥികളെ യു.എസിൽ മരിച്ചനിലയിൽ കണ്ടെത്തി. തെലങ്കാനയിലെ വാനപാർഥിയിൽ നിന്നുള്ള ജി ദിനേഷ്(22), ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശി നികേഷ്(21) എന്നിവരാണ് മരിച്ചത്. ഇവരുടെ മരണകാരണത്തെ കുറിച്ച് കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ല. ഒപ്പം താമസിച്ചിരുന്നവർക്കും മരണകാരണം അറിയില്ല. യു.എസിലെ കണക്ടിക്കുട്ടിലായിരുന്നു ഇവരുടെ താമസം.

തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ശനിയാഴ്ച രാത്രി മരണവിവരം അറിയിച്ചതെന്ന് ദിനേഷിന്റെ കുടുംബം അറിയിച്ചു. 2023 ഡിസംബർ 28നാണ് ഉന്നത പഠനത്തിനായി ദിനേഷ് കണക്ടിക്കുട്ടിലെ ഹാർട്ഫോഡിലെത്തിയത്. അതിനു തൊട്ടുമുമ്പ് നികേഷും അവിടെയെത്തി. ഇരുവരും പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി. താമസവും കോളജിൽ പോകുന്നതുമെല്ലാം ഒരുമിച്ചായിരുന്നു.

ദിനേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡിയുടെയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും സഹായം തേടിയിരിക്കുകയാണ് കുടുംബം. അതേസമയം, നികേഷിന്റെ കുടുംബത്തെ കുറിച്ച് അറിയില്ലെന്നാണ് ദിനേഷിന്റെ കുടുംബം പറയുന്നത്. ദിനേഷ് മരിച്ച വിവരവും കുടുംബം അറിഞ്ഞി​ട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - 2 Indian students found dead in US, had moved there just 2 weeks ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.