കേന്ദ്ര ജീവനക്കാര്‍ക്ക് ഇനി മലകയറ്റവും

ന്യൂഡല്‍ഹി: പ്രതിസന്ധികളും അപകടസാധ്യതകളുമുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിനും സംഘപ്രവര്‍ത്തനത്തിനും പ്രോത്സാഹനം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഇനി സാഹസിക കായികവിനോദങ്ങളും.
മല കയറ്റവും പാരാ ഗൈ്ളഡിങ്ങും പോലുള്ള സാഹസികവിനോദങ്ങളില്‍ പങ്കാളികളാകാന്‍ ജീവനക്കാരോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒരേയിരുപ്പിലുള്ള ജോലിയും ജോലിയിലെ സമ്മര്‍ദങ്ങളും ജീവനക്കാര്‍ക്ക് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കുംകൂടി പരിഹാരം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍നടപടി.
മണാലിയിലെ എ.ബി. വാജ്പേയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് ആന്‍ഡ് അലൈഡ് സ്പോര്‍ട്സ്, ഗുല്‍മാര്‍ഗിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്കീയിങ് ആന്‍ഡ് മൗണ്ടനീയറിങ്, ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സ്, ഉത്തരകാശിയിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് എന്നിവയുള്‍പ്പെടെ ആറു സ്ഥാപനങ്ങളുമായി ചേര്‍ന്ന് അഞ്ച്-എഴുദിന പരിശീലനപരിപാടികള്‍ ജീവനക്കാര്‍ക്കായി കേന്ദ്ര പേഴ്സനല്‍ പരിശീലനവകുപ്പ് സംഘടിപ്പിക്കും. പാരാഗൈ്ളഡിങ്, ജംഗ്ള്‍ സഫാരി, ബോട്ട് സെയിലിങ്, ദുഷ്കര മേഖലകളിലൂടെ സൈക്കിള്‍ സവാരി, ബലൂണ്‍യാത്ര, പാരാ സെയിലിങ് തുടങ്ങിയവയെല്ലാം പരിശീലനത്തിലുണ്ടാവും. പ്രത്യേക കാഷ്വല്‍ ലീവിനു പുറമേ 20,000 രൂപവരെയുള്ള ചെലവുകളും സര്‍ക്കാര്‍ നല്‍കും.
സേവന മികവിനുള്ള അവാര്‍ഡ് ലഭിക്കുന്ന ഓരോ വകുപ്പിലുമുള്ള നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ടുപേര്‍ക്കുവീതം 100 ശതമാനവും സാമ്പത്തികസഹായം സര്‍ക്കാര്‍ നല്‍കുമെന്നും പേഴ്സനല്‍ ട്രെയ്നിങ് വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.