തെലങ്കാനയില്‍ പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഹൈദരാബാദ്: തെലങ്കാനയിലെ കമ്മാ റെഡ്ഡി ജില്ലയിൽ പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. ബിദിപെട്ട് സ്റ്റേഷനിലെ എസ്.ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തിൽ രാത്രി 12.30 ഓടെയാണ് ശ്രുതിയുടേയും നിഖിലിന്റേയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും തടാകത്തിൽ ചാടി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെ എസ്‌.ഐയുടെ മൃതദേഹവും കണ്ടെത്തി. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ നിഖിലാണ് സ്റ്റേഷനുകളിലെ ഉപകരണങ്ങള്‍ ശരിയാക്കിയിരുന്നത്. മരണകാരണം വ്യക്തമല്ല.

അതേസമയം കൂട്ട ആത്മഹത്യയാണെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - woman-constable-and-private-employee-found-dead-missing-sub-inspectors-belongings-found-nearby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.