കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ ഉത്തരവാദിത്തം അടിച്ചേല്‍പിക്കരുത്; പാരീസില്‍ ഇന്ത്യയുടെ അതൃപ്തി

പാരിസ്: കാലാവസ്ഥാ ഉച്ചകോടിയില്‍ പുറത്തുവിട്ട പുതിയ നയരേഖയില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഇന്ത്യ. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തളളുന്നവരെയും അതിന്‍റെ ഇരകളെയും ഒരേ അളവില്‍ നോക്കിക്കാണുന്ന ഈ ദീര്‍ഘകാല ഉടമ്പടി അനുചിതമാണെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം വികസിത രാജ്യങ്ങള്‍  കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ട് വരിക എന്നതിനായിരിക്കണം ഊന്നല്‍ നല്‍കേണ്ടതെന്നും പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

ഈ കരടുരേഖയില്‍ വികസിത രാജ്യങ്ങളെ അളക്കുന്നതിനുള്ള ഒരു സൂചനയും ഇല്ല.  ഇത് വളരെ നിരാശാജനകമാണ്. വികസിത രാജ്യങ്ങള്‍ അവരുടെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ പരാജിതരാണെന്നും അതോടൊപ്പം തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വികസ്വര രാഷ്ട്രങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ഉന്നത മന്ത്രിതല ചര്‍ച്ചകള്‍ ആണ്  രണ്ടു ദിവസമായി പാരീസില്‍ നടന്നുവരുന്നത്. ഈ വേദിയില്‍ വെച്ചാണ് കരടു നയരേഖ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലുറന്‍റ് ഫാബിയസ് പുറത്തിറക്കിയത്. 43 പേജുകള്‍ ഉളള ഈ രേഖ 186 രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.