ഉള്‍ഫ നേതാവ് അനൂപ് ചേതിയ ജയില്‍ മോചിതനായി

ഗുവാഹതി: യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) ജനറല്‍ സെക്രട്ടറി അനൂപ് ചേതിയ അസം ഗുവാഹതി സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. അവശേഷിക്കുന്ന നാലു കേസുകളിലും ജാമ്യം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ജയില്‍മോചനം. ജയിലില്‍നിന്ന് പുറത്തിറങ്ങിയെങ്കിലും കോടതിയുടെ അനുമതിയില്ലാതെ അസം വിട്ടുപോകുന്നതില്‍ വിലക്കുണ്ട്.
അനധികൃതമായി വിദേശ കറന്‍സി സൂക്ഷിച്ചതിന്‍െറയും വ്യാജ പാസ്പോര്‍ട്ടില്‍ അനധികൃതമായി അതിര്‍ത്തി കടന്നതിന്‍െറയും പേരില്‍ 1997ല്‍  ബംഗ്ളാദേശ് പൊലീസ് ചേതിയയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ബംഗ്ളാദേശില്‍ ജയിലിലായിരുന്ന ചേതിയയെ കഴിഞ്ഞ മാസമാണ് ഇന്ത്യക്ക് കൈമാറിയത്.
 ബംഗ്ളാദേശില്‍നിന്ന് ഇന്ത്യയിലത്തെിയ ചേതിയയെ നാല് തീവ്രവാദ കേസുകളില്‍ (ടാഡ) അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. നാലു കേസുകളിലും ചേതിയക്ക് ജാമ്യം ലഭിച്ചതോടെ ഉള്‍ഫയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വേഗതയാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.