ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നടത്തിയ പ്രത്യേകയജ്ഞം ആയുധ മഹാ ചണ്ഡീയാഗം പൂര്‍ണാഹുതി ചടങ്ങോടെ അവസാനിച്ചു. എന്നാല്‍, യാഗം അവസാനിക്കുന്നതിനുമുമ്പ് പന്തലില്‍ തീപിടിത്തമുണ്ടായി. ചടങ്ങുകളുടെ ഭാഗമായി യജ്ഞം നടന്ന വേദിക്ക് തീകൊടുത്തപ്പോള്‍ അബദ്ധത്തില്‍ തീ പടരുകയായിരുന്നു. അഞ്ചു ദിവസമായി നടക്കുന്ന യജ്ഞത്തിന്‍െറ അവസാനദിനമായ ഞായറാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. നാല് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീയണച്ചത്. ആര്‍ക്കും പരിക്കില്ല. മേധക് ജില്ലയിലെ എറാവെല്ലിയിലുള്ള ചന്ദ്രശേഖര്‍ റാവുവിന്‍െറ ഫാംഹൗസിലായിരുന്നു യാഗം. തീപിടിത്തമുണ്ടായപ്പോള്‍ ചന്ദ്രശേഖര്‍ റാവുവിനൊപ്പം ഗവര്‍ണര്‍ നരസിംഹനും മറ്റു മന്ത്രിമാരും സ്ഥലത്തുണ്ടായിരുന്നു. അഗ്നിബാധയെ തുടര്‍ന്ന് സുരക്ഷാകാരണങ്ങളാല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി യാഗസ്ഥലത്തെ സന്ദര്‍ശനം റദ്ദാക്കി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഞായറാഴ്ച രാവിലെ യജ്ഞത്തില്‍ പങ്കെടുക്കാനത്തെിയിരുന്നു. മഹായജ്ഞത്തില്‍ തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നായി 2000ത്തോളം പുരോഹിതന്മാര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഏഴു കോടി രൂപയാണ് റാവു ചെലവഴിച്ചത്.
Visuals: Fire breaks out in Medak at Telangana Chief Minister K Chandrashekar Rao's anti-drought yagna https://t.co/GCAVdzeqT2
— NDTV (@ndtv) December 27, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.