കല്‍ക്കരിപ്പാടം അഴിമതി: റുങ്താ സഹോദരന്മാര്‍ക്ക് നാലുവര്‍ഷം തടവ്


ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ ഝാര്‍ഖണ്ഡ് ഇസ്പാത് പ്രൈവറ്റ് ലിമിറ്റഡ് (ജെ.ഐ.പി.എല്‍) കമ്പനി ഡയറക്ടര്‍മാരായ ആര്‍.സി. റുങ്തക്കും ആര്‍.എസ്. റുങ്തക്കും പ്രത്യേക കോടതി നാലുവര്‍ഷം തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
കല്‍ക്കരിപ്പാടവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രത്യേക സി.ബി.ഐ ജഡ്ജി ഭരത് പരശ്വറിന്‍െറ   ആദ്യ വിധിയാണിത്. ഝാര്‍ഖണ്ഡ് സര്‍ക്കാറിനെ വഞ്ചിച്ച് കല്‍ക്കരിപ്പാടം സ്വന്തമാക്കിയ കേസില്‍ കോടതി ജെ.ഐ.പി.എല്‍ കമ്പനിക്ക് 25 ലക്ഷം രൂപ പിഴയും വിധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.