ന്യൂഡല്‍ഹി: മുന്‍ സൈനികര്‍ക്ക് നടപ്പാക്കുന്ന ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. സര്‍ക്കാറിന് പ്രതിവര്‍ഷ അധികച്ചെലവ് 7488 കോടി രൂപയാണ്. മാര്‍ച്ച് 31ലെ കണക്കുപ്രകാരം ഇതിനകം 15.91 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ആദ്യഗഡു (2861 കോടി രൂപ) നല്‍കി.
2014 ജൂലൈ ഒന്ന് കണക്കാക്കി ആനുകൂല്യം നല്‍കും. അതിനു മുമ്പത്തെ പെന്‍ഷന്‍ 2013ല്‍ വാങ്ങിയ ശരാശരി ശമ്പളം നോക്കി നിശ്ചയിക്കും. ശരാശരിയെക്കാള്‍ കൂടുതല്‍ പെന്‍ഷന്‍ ഇക്കാലത്ത് വാങ്ങിയിട്ടുണ്ടെങ്കില്‍, അത് നിലനിര്‍ത്തും. യുദ്ധ വിധവകള്‍, അംഗവൈകല്യം വന്നവര്‍ എന്നിവരടക്കം കുടുംബ പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം ലഭിക്കും. നാല് അര്‍ധവാര്‍ഷിക തവണകളായി കുടിശ്ശിക നല്‍കും. കുടുംബ പെന്‍ഷന്‍കാര്‍ക്ക് ഒറ്റത്തവണയായി ലഭിക്കും.
ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും പെന്‍ഷന്‍ പുനര്‍നിശ്ചയിക്കും. പെന്‍ഷന്‍ കാര്യത്തില്‍ ജുഡീഷ്യല്‍ സമിതി പഠനം നടത്തുന്നുണ്ട്. ആറു മാസംകൊണ്ട് റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ നവംബറില്‍ ഇറക്കിയ വണ്‍ റാങ്ക്-വണ്‍ പെന്‍ഷന്‍ ഉത്തരവിലെ അപാകത ഈ സമിതി പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.