യു.എസുമായി സൈനിക സഖ്യമി​ല്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ സൈന്യത്തിന് ഇന്ത്യന്‍ സൈനിക താവളങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കുമെന്ന് ആരോപണമുയര്‍ന്ന നിര്‍ദിഷ്ട ഇന്ത്യ-യു.എസ് ലോജിസ്റ്റിക്സ് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്‍റുമായി (എല്‍.ഇ.എം.ഒ.എ) ബന്ധപ്പെട്ട് ഇന്ത്യ പ്രഖ്യാപിത നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ളെന്ന് പ്രതിരോധ, വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. തത്ത്വത്തില്‍ മാത്രം തീരുമാനമായ കരാര്‍ സൈനിക സഖ്യം ഉദ്ദേശിച്ചുള്ളതല്ളെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ചൊവ്വാഴ്ച അവസാനിച്ച, യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുടെ മൂന്നു ദിന സന്ദര്‍ശനത്തിനിടെയാണ് പ്രായോഗിക ആവശ്യങ്ങള്‍ക്ക് ഇന്ത്യയുടെയും യു.എസിന്‍െറയും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗപ്പെടുത്താമെന്ന കരാറില്‍ ഒപ്പുവെക്കാന്‍ ധാരണയുണ്ടായത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയ ഉദ്യോഗസ്ഥരുടെ വിശദീകരണം.
കഴിഞ്ഞ വര്‍ഷം യമനില്‍ ബന്ദികളായ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ നടത്തിയ ‘ഓപറേഷന്‍ റാഹത്’ പോലുള്ള സന്ദര്‍ഭങ്ങളിലാണ് ഇത്തരമൊരു സഹകരണത്തിന്‍െറ ആവശ്യം ബോധ്യപ്പെട്ടതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യക്ക് പുറത്ത് അറ്റകുറ്റ പണിക്കും താല്‍ക്കാലിക ക്രമീകരണങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ സൈന്യം പ്രയാസമനുഭവിക്കുന്നതാണ് ഇത്തരമൊരു കരാര്‍ ഒപ്പിടുന്നതിലേക്ക് നയിച്ചത്. കരാറില്‍ ഒപ്പുവെക്കാന്‍ ഇനിയും ഇന്ത്യ തയാറാവാത്തത് യു.എസിനെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും ഒരു യു.എസ് പ്രതിരോധ സെക്രട്ടറി ആദ്യമായാണ് ഒരു വര്‍ഷത്തിനിടെ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ യാത്രയപ്പ് ചടങ്ങില്‍ സംബന്ധിക്കാന്‍ ഈ വര്‍ഷാവസാനം പ്രധാനമന്ത്രി പോകുമ്പോള്‍ കരാറില്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രേഖാപരമായ ഏതാനും പണികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, രാഷ്ട്രത്തലവന്മാര്‍ ഉദ്ദേശിക്കുന്ന സമയത്ത് കരാറില്‍ ഒപ്പുവെക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.