പാചകവാതക ടാങ്കര്‍ മറിഞ്ഞു; വാതകചോര്‍ച്ച കാരണം നൂറോളം കുടുംബങ്ങള്‍ വീടൊഴിഞ്ഞു

മംഗളൂരു: എം.ആര്‍.പി.എല്‍ കമ്പനിയില്‍ നിന്ന് പാചകവാതകം നിറച്ച് ്ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ കഴിഞ്ഞ ദിവസം  പുലര്‍ച്ചെ സൂറികുമേരുവില്‍ മറിഞ്ഞു. വാതകചോര്‍ച്ച കാരണം പരിസരത്തെ നൂറോളം കുടുംബങ്ങള്‍ വീടൊഴിഞ്ഞു. ദേശീയപാത 75ല്‍ സംഭവത്തെ തുടര്‍ന്ന്  നിരോധിച്ച വാഹനഗതാഗതം വൈകുന്നേരത്തോടെ പുന$സ്ഥാപിച്ചു.ഘോരശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ വാതക ഗന്ധവും അനുഭവപ്പെട്ടതോടെ പൊലീസില്‍ വിവരമറിയിച്ച് ആത്മരക്ഷാര്‍ഥം വീടൊഴിയുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു.
മംഗളൂരു, ബെല്‍ത്തങ്ങാടി, പുത്തൂര്‍, കദ്രി, ബണ്ട്വാള്‍ എന്നിവിടങ്ങളില്‍ നിന്നായി 70 അഗ്നിശമന സേനാംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. സിറ്റി, റൂറല്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരും സ്ഥലത്തത്തെി.മംഗളൂരുവില്‍ നിന്ന് പുത്തൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കല്ലട്ക്കയില്‍ തടഞ്ഞ് അനന്തഡി-കൊടാജെ വഴിയും മംഗളൂരുവിലേക്കുള്ളവ കബകയില്‍ തടഞ്ഞ് വിട്ടല്‍ വഴിയും ഉപ്പിനങ്ങാടി ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ അനന്തടി വഴിയും തിരിച്ചുവിട്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.