ന്യൂഡല്‍ഹി: പാകിസ്താനിലെ 22 പാര്‍ലമെന്‍റ് അംഗങ്ങളെ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാണിക്കാനുള്ള പ്രത്യേക നയതന്ത്രപ്രതിനിധികളായി പ്രധാനമന്ത്രി നവാസ് ശെരീഫ് നിയമിച്ചു. ലോകമെങ്ങും കശ്മീര്‍ വിഷയം ഉയര്‍ത്തി അന്താരാഷ്ട്രസമൂഹത്തിന്‍െറ പിന്തുണയുറപ്പാക്കുന്നതിനാണ് ഈ പ്രതിനിധികളെന്ന് ശെരീഫിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബറില്‍ നവാസ് ശെരീഫ് ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കാനിരിക്കെ ലോകപിന്തുണ നേടിയെടുക്കലാണ് ലക്ഷ്യം. കശ്മീരികള്‍ക്ക് സ്വയംനിര്‍ണയാവകാശം നല്‍കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ശെരീഫ് പറഞ്ഞു.
ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതുമുതല്‍ കശ്മീരില്‍ തുടരുന്ന അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കാനുതകുന്നതാണ് പാകിസ്താന്‍ നീക്കം. കശ്മീരില്‍ തുടരുന്ന പ്രതിഷേധത്തിന്‍െറ 50ാം ദിനത്തിലാണ് ശെരീഫിന്‍െറ പ്രസ്താവന. കശ്മീരില്‍ 69 പേരുടെ ജീവനെടുത്ത പ്രക്ഷോഭപരമ്പരക്ക് പാകിസ്താനെയാണ് ഇന്ത്യ പഴിചാരുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താനാണ് പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.