മുസഫറാബാദ്: കശ്മീര്‍ ഉള്‍പ്പെടെ എല്ലാ തര്‍ക്കവിഷയങ്ങള്‍ക്കും പരിഹാരം ചര്‍ച്ച മാത്രമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ആറ്-ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇരുരാജ്യങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളില്‍നിന്ന് മോചനംനേടാന്‍ സാധിക്കുന്നില്ല എന്നത് അസാധാരണമാണ്.
ഈ വിഷയം ഇന്ത്യന്‍നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പരിഹാരം കിടക്കുന്നത് ചര്‍ച്ചകളിലാണെന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ദിനത്തോട് ബന്ധപ്പെട്ട് പാക് അധിനിവേശ കശ്മീരിലെ നിയമനിര്‍മാണസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വരുംദിവസങ്ങളില്‍ ഇന്ത്യ-പാക് ചര്‍ച്ചകളില്‍ പുരോഗതി കാണാനായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരത ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും പാകിസ്താന്‍ ഇന്ത്യക്ക് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭീകരത ഏറ്റവും ദോഷകരമായി ബാധിച്ച രാജ്യമാണ് പാകിസ്താന്‍. ഭീകരതയുടെ ഉന്മൂലനം പാകിസ്താനെക്കാള്‍ മറ്റാര്‍ക്കാണ് ആവശ്യം. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ പ്രയോജനം കശ്മീരിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.