ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ കോടതികളില്‍ രണ്ടു കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നതായി പുതിയ നിയമ മന്ത്രാലയ രേഖകള്‍ പറയുന്നു. 10 വര്‍ഷം മുമ്പുളള 10 ശതമാനം കേസും ഇതില്‍പെടുന്നു.
2015 ഡിസംബര്‍ 31ന് നാഷനല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം സംസ്ഥാനങ്ങളിലെ ജില്ലാ കോടതികളില്‍ 2,00,60,998 കേസുകള്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. ഇതില്‍ 41.38 ശതമാനം കേസ് രണ്ടു കൊല്ലത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. അതേസമയം, 10.83 ശതമാനം കേസ് 10 വര്‍ഷമായി തീര്‍പ്പാകാതെ കിടക്കുന്നു. നീതിന്യായ വകുപ്പിന്‍െറ ഉന്നതതല യോഗത്തിനുവേണ്ടി തയാറാക്കിയ കുറിപ്പിലാണ് ഈ വിവരം. യോഗം അടുത്ത ആഴ്ച നടക്കും.
അഞ്ചു മുതല്‍ 10 വരെ വര്‍ഷത്തിനിടെ രജിസ്റ്റര്‍ചെയ്ത കേസുകളില്‍ 18.1 ശതമാനവും തീര്‍പ്പായിട്ടില്ല. രണ്ടു മുതല്‍ അഞ്ചു വരെ വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തവയില്‍ 29.83ശതമാനവും തീര്‍പ്പായില്ല.
കീഴ്ക്കോടതികള്‍ 2014ല്‍ 1,9019,658 കേസുകള്‍ തീര്‍പ്പാക്കിയതായി നിയമ മന്ത്രി സദാനന്ദ ഗൗഡ ഡിസംബര്‍ അവസാനം ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. 24 ഹൈകോടതികള്‍ 2014ല്‍ 17,34,542 കേസ് തീര്‍പ്പാക്കി. 41.53 ലക്ഷം കേസുകളാണ് ഹൈകോടതികളില്‍ കെട്ടിക്കിടക്കുന്നത്.
ഡിസംബര്‍ ഒന്നുവരെ സുപ്രീംകോടതി 44,090 കേസ് തീര്‍പ്പാക്കി. അതേസമയം, 58,906 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്.
ജഡ്ജിമാരുടെ എണ്ണം കുറച്ചും അധിക ബഞ്ചുകള്‍ സൃഷ്ടിച്ചും കാലതാമസം കുറക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി രേഖ പറയുന്നു.
ഓരോ സംസ്ഥാനത്തിന്‍െറയും സാമൂഹിക പശ്ചാത്തലം കണക്കിലെടുത്ത് കാലതാമസത്തിന്‍െറ യഥാര്‍ഥ കാരണം കണ്ടത്തെി പ്രശ്നപരിഹാരം നടത്തുകയാണ് വേണ്ടതെന്നും ഏകീകൃത ഫോര്‍മുല നല്‍കാന്‍ കഴിയില്ളെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.