ഭീകരാക്രമണത്തെ പാകിസ്താൻ അപലപിച്ചു; ശക്തമായ നടപടിയെന്ന് ശരീഫ്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് ശരീഫ് ഈ ഉറപ്പു നല്‍കിയത്. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് പാക് പ്രധാനമന്ത്രി ഫോണില്‍ വിളിച്ചത്.

ഇന്ത്യ നല്‍കിയ വിവരങ്ങളനുസരിച്ച് വ്യക്തമായ നടപടി വേഗത്തില്‍ ഉണ്ടാകണമെന്ന് മോദി ശരീഫിനോട് ആവശ്യപ്പെട്ടു. ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമെതിരെ ഉറച്ച നടപടി ഉണ്ടാകേണ്ടതിന്‍െറ പ്രധാന്യം മോദി ഓര്‍മപ്പെടുത്തിയെന്ന് പ്രധാനമന്ത്രി കാര്യാലയം വിശദീകരിച്ചു. ഇന്ത്യയും പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചകളെ പത്താന്‍കോട്ട് സംഭവം ബാധിക്കാനിടയില്ളെന്നാണ് പ്രധാനമന്ത്രിമാരുടെ ഫോണ്‍ സംഭാഷണം നല്‍കുന്ന സൂചന.

അതേസമയം, ഈ മാസം 14ന് നടത്താനിരുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.