ന്യൂഡല്‍ഹി: ചരക്കു സേവന നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി അടക്കം സുപ്രധാന ബില്ലുകള്‍ പാസാക്കുന്നതില്‍ സഹകരണം തേടി പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യനായിഡു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാറുമായുണ്ടായ ഏറ്റുമുട്ടല്‍മൂലം ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തിലും ജി.എസ്.ടി ബില്‍ പാസാക്കാന്‍ കഴിയാതെവന്ന പശ്ചാത്തലത്തിലാണ് വെങ്കയ്യ സോണിയയെ കണ്ടത്. ബജറ്റ് സമ്മേളനം ഫെബ്രുവരി മൂന്നാംവാരം തുടങ്ങാനാണ് ഉദ്ദേശ്യം. പ്രതിപക്ഷം സഹകരിക്കുമെങ്കില്‍ ജി.എസ്.ടി ബില്‍ പാസാക്കുന്നതിന് ബജറ്റ് സമ്മേളനം നേരത്തേയാക്കാനും സര്‍ക്കാര്‍ തയാറാണെന്ന സന്ദേശം വെങ്കയ്യ കൈമാറിയിട്ടുണ്ട്.
ശീതകാല സമ്മേളനത്തിന്‍െറ തുടക്കത്തില്‍ സോണിയ ഗാന്ധി, മന്‍മോഹന്‍സിങ് എന്നിവരെ ഒൗദ്യോഗിക വസതിയിലേക്ക് പ്രധാനമന്ത്രി ചര്‍ച്ചക്ക് ക്ഷണിച്ചത് സൗഹാര്‍ദ സന്ദേശമായി കണ്ടിരുന്നു. എന്നാല്‍, വിവിധ വിഷയങ്ങളില്‍ തട്ടി സമ്മേളനം കലങ്ങിയതോടെയാണ് ജി.എസ്.ടി ബില്‍ ത്രിശങ്കുവിലായത്. രാജ്യസഭയില്‍ പ്രതിപക്ഷം സഹകരിക്കാതെ ബില്‍ പാസാക്കാന്‍ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.