രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ ദ്രോഹിക്കരുത്

ന്യൂഡല്‍ഹി: അപകടങ്ങളില്‍ പരിക്കേറ്റ് റോഡില്‍ ചോരവാര്‍ന്നുകിടക്കുന്നവരെ ആശുപത്രിയില്‍ എത്തിച്ചതിന്‍െറ പേരില്‍ കുറ്റവാളിയായി മുദ്രകുത്തപ്പെടുന്ന ദുരവസ്ഥ ഇനി ഉണ്ടാകില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍. രക്ഷാപ്രവര്‍ത്തനം നടത്തുകയോ അപകടവിവരം വിളിച്ചറിയിക്കുകയോ ചെയ്യുന്നവര്‍ സ്വയം സന്നദ്ധമായാലല്ലാതെ വിലാസംപോലും തേടരുതെന്ന കര്‍ശന നിര്‍ദേശമാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പൊലീസ് സേനക്ക് നല്‍കിയത്. സാക്ഷിയാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ അവരുടെ സൗകര്യമുള്ള സ്ഥലത്ത്, സമയത്ത് യൂനിഫോമിലല്ലാതെ ചെന്ന് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തണം.
പൊലീസ് സ്റ്റേഷനില്‍ എത്തി തെളിവ് നല്‍കാന്‍ ആഗ്രഹിക്കുന്നവരെ വീണ്ടും വീണ്ടും വരുത്തി ശല്യം ചെയ്യരുതെന്നും ഒരു വരവില്‍ എളുപ്പം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് അയക്കണമെന്നും നിര്‍ദേശമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.