ആർ.എസ്​.എസ്സിന്​ ​​​േവണ്ടി തയ്യാറാകുന്നത്​ പത്ത്​ ലക്ഷം കാക്കി പാൻറുകൾ

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ യൂനിഫോം കാക്കി ട്രൗസറില്‍ നിന്ന് മുഴുനീള പാൻറ്സിലേക്ക് മാറുന്നു. ഇതിെൻറ ഭാഗമായി രാജസ്ഥാനില്‍ തയ്യാറാകുന്നത് പത്ത് ലക്ഷം കാക്കി പാൻറുകൾ. ഇതിനായി 10 ലക്ഷം പാൻറുകൾക്കാണ് ബില്‍വാരയിലേയും രാജസ്ഥാനിലേയും ടെക്സ്റ്റയില്‍ കമ്പനിക്ക് ആര്‍.എസ്.എസ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 91 വര്‍ഷം പഴക്കമുളള തങ്ങളുടെ യൂനിഫോം മാറ്റാനൊരുങ്ങുകയാണെന്ന് മാര്‍ച്ചില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭാ യോഗത്തില്‍ ആര്‍.എസ്.എസ് അറിയിച്ചിരുന്നു.

ഒക്ടോബറില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ ചേരുന്ന ആര്‍.എസ്.എസ് സമ്മേളനത്തിന് മുന്‍പ് പതിനായിരം കാക്കി പാൻറുകൾ തയ്ച്ച് നല്‍കുമെന്ന് 22 വര്‍ഷങ്ങളായി ആര്‍.എസ്.എസിനായുളള യൂനിഫോം തയ്യാറാക്കുന്ന ജയ്പ്രകാശ് കച്ച്‌വ പറഞ്ഞു. രാജസ്ഥാനിലെ അകോല ടൗണില്‍ നാല്‍പ്പതോളം തയ്യല്‍ക്കാരാണ് ആര്‍.എസ്.എസിനായുളള പാൻറുകൾ തയ്ച്ചുക്കൊണ്ടിരിക്കുന്നത്.

യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന് കാക്കി നിക്കറുകള്‍ തടസ്സമാണെന്ന് പ്രതിനിധി സഭകളിൽ അഭിപ്രായം ഉയർന്നിരുന്നു.ഇൗ അഭിപ്രായവും യോഗയും സുര്യനമസ്‌കാരവും പരിശീലിക്കാനുളള സൗകര്യവും കണക്കിലെടുത്താണ് കാക്കി പാൻറ്സിലേക്ക് മാറാന്‍ ആര്‍.എസ്.എസ് തീരുമാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.