ന്യൂഡല്‍ഹി: പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിനും ആദായ നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വ്യാപക പ്രതിഷേധം. ഇതോടെ ബജറ്റ് നിര്‍ദേശം പിന്‍വലിക്കാന്‍ മോദി സര്‍ക്കാറില്‍ സമ്മര്‍ദമേറി. തൊഴിലാളി സംഘടനകളും പൊതുജനങ്ങളും രംഗത്തുവന്നതോടെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നടത്തിയ പ്രഖ്യാപനത്തിന് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തത്തെി. നികുതി കൊണ്ടുവന്നത് തൊഴിലാളികളുടെ അവകാശത്തിലുള്ള കടന്നാക്രമണമാണെന്ന് ഭരണാനുകൂല ബി.എം.എസ് ഉള്‍പ്പെടെ കേന്ദ്ര ട്രേഡ് യൂനിയനുകള്‍ കുറ്റപ്പെടുത്തി.  ഇതിനെതിരെ ട്രേഡ് യൂനിയനുകള്‍ മാര്‍ച്ച് പത്തിന് ദേശവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പെറ്റിഷന്‍ കാമ്പയിനും തുടങ്ങി.

ഇ.പി.എഫില്‍നിന്ന് പിന്‍വലിക്കുന്ന പണത്തിന്‍െറ 60 ശതമാനത്തിന് നികുതിയില്ളെന്നും 60 ശതമാനം തുകക്ക്  ലഭിക്കുന്ന പലിശക്ക് മാത്രമാണ് നികുതി ബാധകമാവുകയെന്നുമാണ് കേന്ദ്ര ധനമന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞത്. അതാകട്ടെ, 2016 ഏപ്രില്‍ മുതല്‍ അടക്കുന്ന പി.എഫ് വിഹിതത്തിന്‍െറ പലിശക്ക് മാത്രമാണ് ബാധകമാവുക. അതായത് നിലവില്‍ പി.എഫ് അക്കൗണ്ടിലുള്ള തുക പിന്നീട് പിന്‍വലിക്കുമ്പോഴും നികുതി നല്‍കേണ്ടതില്ല. മാത്രമല്ല, 15,000 രൂപ മാത്രം ശമ്പളമുള്ളവരുടെ കാര്യത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ളെന്നും ധനമന്ത്രാലയം പറയുന്നു.

3.7 കോടി വരുന്ന  പി.എഫ് അക്കൗണ്ട് ഉടമകളില്‍  മൂന്നുകോടി പേര്‍ 15,000 താഴെ ശമ്പളം വാങ്ങുന്നവരാണ്. അതിനാല്‍, നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനം സ്വകാര്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന 70 ലക്ഷം പേരെ മാത്രമാണ് ബാധിക്കുക. വിരമിക്കുമ്പോള്‍ പി.എഫ് നിക്ഷേപത്തിന്‍െറ 60 ശതമാനം പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണെങ്കില്‍ അവര്‍ക്കും നികുതിയില്‍നിന്ന് പൂര്‍ണമായി ഒഴിവാകാനാകും. പ്രസ്തുത വ്യക്തിയുടെ മരണശേഷം പെന്‍ഷന്‍ ഫണ്ടിലെ നിക്ഷേപം അനന്തരാവകാശികള്‍ക്ക്  ലഭിക്കുമ്പോഴും നികുതിവിമുക്തമായിരിക്കുമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.  

 പി.എഫ് നിക്ഷേപത്തിന് വീണ്ടും നികുതി ഈടാക്കുന്നത് ഇരട്ട നികുതിയാണെന്നും അംഗീകരിക്കില്ളെന്നും എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത, ബി.എം.എസ് ജനറല്‍ സെക്രട്ടറി നിര്‍ജേഷ് ഉപാധ്യായ് എന്നിവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.