കൊല്‍ക്കത്ത: 2016ലെ ആദ്യ സൂര്യഗ്രഹണം ബുധനാഴ്ച. ഗ്രഹണം ഇന്ത്യയില്‍ ഭാഗികമായിരിക്കും. രാവിലെ 6.30 മുതല്‍ 10.05 വരെ ഇന്ത്യയില്‍ ഗ്രഹണം കാണാം. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുന്നത് രാവിലെ 7.27നാണ്. സൂര്യോദയസമയത്തായതിനാല്‍ ഗ്രഹണം ഭാഗികമായേ കാണാനാകൂ എന്ന് കൊല്‍ക്കത്തയിലെ എം.പി ബിര്‍ല പ്ളാനറ്റേറിയം ഡയറക്ടര്‍ ഡോ. ദേബിപ്രസാദ് ദുആരി പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ ഇന്ത്യയില്‍ മറ്റൊരിടത്തും ഗ്രഹണത്തിന്‍െറ മനോഹരദൃശ്യം കാണാനാകില്ല. ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം 2019 ഡിസംബര്‍ 26നായിരിക്കും. 2011ലാണ് രാജ്യത്ത് അവസാനമായി സൂര്യഗ്രഹണം ദൃശ്യമായത്. സുമാത്ര, ബോര്‍നിഒ, സുല്‍അവേസി തുടങ്ങിയ രാജ്യങ്ങളിലും മധ്യ പെസഫിക് ദ്വീപുകളിലും പൂര്‍ണസൂര്യഗ്രഹണം അനുഭവപ്പെടും. നഗ്നനേത്രം കൊണ്ട് ഗ്രഹണം കാണരുതെന്നും മുന്‍കരുതലെടുക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.