ന്യൂഡൽഹി: നിറങ്ങളുടെ ഉത്സവമായ ഹോളി ഇന്ന് ആഘോഷിക്കുന്നു. നിറങ്ങള്‍ വാരിപ്പൂശുന്നവര്‍ ഒരുമയുടെ ആഘോഷമാണ് പങ്കുവയ്ക്കുന്നത്. വര്‍ണങ്ങള്‍ വാരി വിതറിയും സ്വയം വര്‍ണത്തില്‍ ആറാടിയും ഉത്തരേന്ത്യക്കാര്‍ ഹോളി ആഘോഷത്തിലാണ്.
പ്രകൃതി ദത്ത ചായങ്ങള്‍ക്കൊപ്പം കൃത്രിമ ചായങ്ങളും ഹോളി ആഘോഷത്തിന് ഉപയോഗിക്കുന്നു. ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ എല്ലാവരും ആനന്ദ നൃത്തമാടുന്നു. മധുരങ്ങള്‍ കൈമാറിയും ആശംസകള്‍ നേര്‍ന്നും ഹോളി ആഘോഷമാക്കുന്നു. ഉത്തരേന്ത്യയില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലും ഹോളി വിപുലമായ രീതിയില്‍ ഇപ്പോൾ ആഘോഷിക്കുന്നുണ്ട്.
ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്‍റെ കഥയാണ് ഹോളിയുടെ അടിസ്ഥാനം. പ്രഹ്ലാദന്‍റ പിതാവ് ഹിരണ്യകശ്യപുവിന്‍റ സഹോദരി ഹോളിഗയില്‍ നിന്നാണ് ഹോളി എന്ന പേരു തന്നെ കിട്ടിയതെന്നാണ് വിശ്വാസം.
ബ്രസല്‍സില്‍ തീവ്രവാദ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് രാജ്യം ഹോളി ആഘോഷിക്കുന്നത്. ദില്ലിയില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യക്കാര്‍ക്കൊപ്പം ഹോളി ആഘോഷത്തില്‍ പങ്കെടുക്കുകയാണ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗ്ളും. പലതരം നിറങ്ങള്‍ നിറയുന്ന മനോഹരമായ ഡൂഡ്ല്‍ ഒരുക്കിയാണ് ഗൂഗ്ള്‍ ഹോളി ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.