തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡി.എം.കെ സഖ്യമെന്ന് എക്സിറ്റ്പോൾ

ചെന്നൈ: തമിഴ്നാട്ടില്‍ 76 ശതമാനവും പുതുച്ചേരിയില്‍ 81 ശതമാനവും പോളിങ്. 2011ല്‍ തമിഴ്നാട്ടിലെ പോളിങ് 78.01 ശതമാനമായിരുന്നു. വ്യാപകമായി പണം ഒഴുക്കിയതിനത്തെുടര്‍ന്ന് അരവാക്കുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് 23ലേക്ക് മാറ്റി. ഇവിടെ 25ന് വോട്ടെണ്ണും. ബഹുകോണ മത്സരം നടന്ന ഇരു സംസ്ഥാനത്തും ഫലം പ്രവചനാതീതമാണ്.  
 മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന ആര്‍.കെ നഗറില്‍ വൈകീട്ട് അഞ്ചുവരെ 60ശതമാനവും  ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി മത്സരിക്കുന്ന തിരുവാരൂരില്‍ 65 ശതമാനവുമാണ് പോളിങ്. തമിഴ്നാട്ടില്‍ അണ്ണാ -കോണ്‍ഗ്രസ് സഖ്യത്തിനിടയിലേക്ക് മത്സരം ചുരുങ്ങി. അതേസമയം, പ്രതിപക്ഷത്തിന് പ്രതീക്ഷയുളവാക്കുന്നതാണ് കൂടുതലും എക്സിറ്റ് പോള്‍ ഫലം.  സി.എന്‍.എന്‍- ഐ.ബി.എന്‍, ന്യൂസ് നേഷന്‍ ടെലിവിഷന്‍ എന്നിവര്‍ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ഡി.എം.കെക്കാണ് മുന്‍തൂക്കം. രണ്ട് ചാനലുകളുടെയും കണക്കുകളില്‍ ഡി.എം.കെ 118 സീറ്റുവരെ നേടും. അണ്ണാ ഡി.എം.കെ 99 വരെ സീറ്റുനേടും.

മൂന്നാംമുന്നണിയായി അവതരിപ്പിക്കപ്പെട്ട ജനക്ഷേമ മുന്നണി  14 സീറ്റുവരെയും ബി.ജെ.പി നാലും മറ്റുളളവര്‍ ഒമ്പതും സീറ്റ േനേടും.
ടൈംസ് നൗ ചാനലിന്‍െറ കണക്കുപ്രകാരം ജയലളിതക്ക് ഭരണത്തുടര്‍ച്ചയുണ്ടാകും. കഴിഞ്ഞ പ്രാവശ്യത്തെ 38.4 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി വോട്ടിങ് കൂടുന്ന അണ്ണാ ഡി.എം.കെ 139 സീറ്റുകളില്‍ വിജയിക്കും. 22.4ല്‍ നിന്ന് 32 ശതമാനമായി വോട്ട് വര്‍ധിക്കുന്ന ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തിന് 78 സീറ്റുകള്‍ ലഭിക്കും. ജനക്ഷേമമുന്നണി ഉള്‍പ്പെടെ മറ്റുള്ളവര്‍ 17 സീറ്റുകള്‍ നേടുമ്പോള്‍ ബി.ജെ.പി ചിത്രത്തിലില്ല.  2011ല്‍ അണ്ണാ ഡി.എം.കെ സഖ്യം 203 ഇടത്ത് വിജയിച്ചപ്പോള്‍ ഡി.എം.കെ സഖ്യം 23 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടിരുന്നു.  
ഗ്രാമങ്ങളില്‍ വോട്ടിങ് ശതമാനം കൂടിയതും നഗരങ്ങളില്‍ കുറഞ്ഞതും അണ്ണാ ഡി.എം.കെക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. തമിഴ് ഗ്രാമങ്ങളിലെ എം.ജി.ആര്‍ ആരാധകര്‍ പരമ്പരാഗതമായി അണ്ണാ ഡി.എം.കെക്കൊപ്പമാണ്.

നഗരങ്ങളില്‍ വെല്ലുവിളി ഉയര്‍ന്നാലും ഗ്രാമങ്ങളുടെ ബലത്തില്‍ ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ്  അണ്ണാ ഡി.എം.കെയുടെ പ്രതീക്ഷ.  ഭരണവിരുദ്ധ വികാരം പ്രതിഫലിക്കാത്തതും വോട്ടിങ് ശതമാനം മാറ്റമില്ലാതെ തുടരുന്നതും ബഹുകോണ മത്സരത്തില്‍ ചിന്നിച്ചിതറുന്ന പ്രതിപക്ഷ വോട്ടിലുമാണ് ജയലളിതയുടെ പ്രതീക്ഷ.ചരിത്രത്തിലാദ്യമായി എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി ചിഹ്നത്തിലാണ് അണ്ണാഡി.എം.കെ സഖ്യ സ്ഥാനാഥികള്‍ മത്സിക്കുന്നത്. ഡി.എം.കെ 176 സീറ്റുകളിലും കോണ്‍ഗ്രസ് 41ലും മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ളവര്‍ ബാക്കി സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

പുതുച്ചേരിയില്‍ മുഖ്യമന്ത്രി എന്‍. രംഗസാമിയുടെ എന്‍.ആര്‍ കോണ്‍ഗ്രസും- ഡി.എം.കെ, കോണ്‍ഗ്രസ് സഖ്യവും തമ്മിലായിരുന്നു മുഖ്യമത്സരം. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന പുതുച്ചേരിയില്‍ ഡി.എം.കെ -കോണ്‍ഗ്രസ് സഖ്യത്തിന് വലിയ പ്രതീക്ഷയുണ്ട്. എന്‍. രംഗസാമിയുടെ എന്‍.ആര്‍ കോണ്‍ഗ്രസ് പിന്നിലേക്ക് പോകുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.