ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ജയിലില്‍ അടച്ച തമിഴ്നാട് സ്വദേശികളായ 34 മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ കോടതി വിട്ടയച്ചു. കഴിഞ്ഞമാസം വ്യത്യസ്ത സംഭവങ്ങളിലായി ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തവരെയാണ് കോടതി മോചിപ്പിച്ചത്. കഴിഞ്ഞമാസം അറസ്റ്റ് ചെയ്യപ്പെട്ട രാമേശ്വരത്തുനിന്നുള്ള നാലുപേര്‍, നാഗപട്ടണത്തുനിന്നുള്ള ഒമ്പതുപേര്‍ എന്നിവരും പാമ്പന്‍, തങ്കച്ചിമഠം സ്വദേശികളായ 21 പേരെയുമാണ് വിട്ടയക്കുന്നത്. ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന ഈയിടെ ഇന്ത്യയിലത്തെിയപ്പോള്‍ ഇരുരാജ്യങ്ങളുടെയും നയതന്ത്രപ്രതിനിധികള്‍ തമ്മില്‍ മത്സ്യത്തൊഴിലാളി വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.