പനാജി: കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ ഗോവയിലെ ഹിന്ദുക്കെള വഞ്ചിച്ചെന്ന് മുൻ ആർ.എസ്.എസ് നേതാവും പുറത്താക്കപ്പെട്ടയാളുമായ സുഭാഷ് വെലിങ്കർ. ഗോവയിലെ ആർ.എസ്.എസ് അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് പരീകറിനെതിരെ രൂക്ഷ വിമർവുമായി വെലിങ്കർ മുന്നോട്ട് വന്നിരിക്കുന്നത്. പുറത്താക്കൽ നടപടിക്കെതിരെ പ്രതിഷേധവുമായി ശാഖാ തലവൻമാരുൾെപ്പടെ 400 ആർ.എസ്.എസുകാർ രാജി പ്രഖ്യാപിക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ ഗോവാ സന്ദർശനത്തിനിടെ വെലിങ്കറുടെ നേതൃത്വത്തിലുള്ള ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവമാണ് വെലിങ്കറിെൻറ പുറത്താക്കൽ നടപടിയിൽ കലാശിച്ചത്. ഭോപ്പാലില്‍ നടന്ന ആര്‍.എസ്.എസ് നേതൃയോഗത്തില്‍ അമിത് ഷാ ഈ വിഷയം ഉയര്‍ത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആര്‍.എസ്.എസിനെ കൂടാതെ മറ്റൊരു രാഷ്ട്രീയ സംഘടനക്ക് വെലിങ്കര്‍ നേതൃത്വം നല്‍കുവെന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ പുറത്താക്കിയെന്നാണ് സംഘടന നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.