എല്ലാ വിഭാഗം ജനങ്ങളുമായും ചര്‍ച്ചയെന്ന് സര്‍വകക്ഷി സംഘത്തിന്‍െറ ഐക്യ പ്രമേയം

എല്ലാ വിഭാഗം ജനങ്ങളുമായും ചര്‍ച്ചയെന്ന് സര്‍വകക്ഷി സംഘത്തിന്‍െറ ഐക്യ പ്രമേയം

ന്യൂഡല്‍ഹി: കശ്മീര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് എല്ലാ വിഭാഗത്തില്‍പെട്ടവരുമായും സംഭാഷണം നടത്തി വിശ്വാസം തിരിച്ചുപിടിക്കണമെന്നും സമാധാനം പുന$സ്ഥാപിക്കുന്നതിന് കശ്മീര്‍ ജനത സഹകരിക്കണമെന്നും സര്‍വകക്ഷി സംഘത്തിന്‍െറ ഏകകണ്ഠമായ പ്രമേയം. കശ്മീര്‍ യാത്ര കഴിഞ്ഞ് തിരിച്ചത്തെിയ സര്‍വകക്ഷി സംഘം, അടുത്ത നടപടികളെക്കുറിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ സമ്മേളിച്ചത്. അടുത്ത നടപടി എന്താണെന്ന വ്യക്തമായ രൂപരേഖ സര്‍ക്കാര്‍ യോഗത്തില്‍ മുന്നോട്ടു വെച്ചില്ല. സ്ഥിതി കൂടുതല്‍ മോശമാക്കുന്ന നിലപാടുകള്‍ പാടില്ളെന്ന പൊതുധാരണക്കപ്പുറം, സര്‍വകക്ഷി സംഘത്തിലെ ചര്‍ച്ചയില്‍ വ്യക്തമായ ചുവടുകള്‍ രൂപപ്പെട്ടതുമില്ല. സര്‍വകക്ഷി സംഘത്തില്‍പെട്ടവരെ കാണാന്‍ കൂട്ടാക്കാതിരുന്ന ഹുര്‍റിയത് അടക്കം വിഘടനവാദികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച ആശങ്ക യോഗം തുടങ്ങിയപ്പോള്‍തന്നെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പ്രകടിപ്പിച്ചു. എന്നാല്‍, അത്തരത്തിലുള്ള ഒരു നീക്കവും സര്‍ക്കാര്‍ പരിഗണിക്കുന്നില്ളെന്ന് ആഭ്യന്തര മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

എല്ലാ വിഭാഗം ജനങ്ങളുമായും ചര്‍ച്ച നടത്തണമെന്ന സര്‍വകക്ഷി സംഘത്തിന്‍െറ പ്രമേയം വിഘടിതരെക്കൂടി ഉള്‍ക്കൊള്ളുന്നതാണെന്ന സൂചനയാണ്, യോഗത്തിനു ശേഷം അതേക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രി ജിതേന്ദ്ര സിങ് നല്‍കിയത്. എന്നാല്‍, പ്രമേയത്തില്‍ ആരുടെയും പേരെടുത്തുപറഞ്ഞിട്ടില്ല. കശ്മീര്‍ ജനതയുടെ വിശ്വാസം ആര്‍ജിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊള്ളണമെന്ന് സര്‍വകക്ഷി യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പെല്ലറ്റ് പ്രയോഗം പൂര്‍ണമായി നിര്‍ത്തണം. അശാന്തിയുടെ കെടുതി നേരിട്ടവര്‍ക്ക് ചികിത്സ, പുനരധിവാസം, നഷ്ടപരിഹാരം എന്നിവ ലഭ്യമാക്കണം.

വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടി എടുക്കുക,  പ്രശ്നപരിഹാര നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കര്‍മസമിതി രൂപവത്കരിക്കുക, സംഭാഷണങ്ങള്‍ക്ക് മധ്യസ്ഥ സമിതിയെ നിയോഗിക്കുക, ബി.ജെ.പി-പി.ഡി.പി സഖ്യത്തിന്‍െറ വാഗ്ദാനങ്ങള്‍ നടപ്പാക്കുക തുടങ്ങിയ അഭിപ്രായങ്ങളും സര്‍വകക്ഷി സംഘം മുന്നോട്ടുവെച്ചു. കശ്മീരിലെ പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാനും വിഘടനവാദ ശക്തികളെ ഒറ്റപ്പെടുത്താനും കഴിയണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തില്‍ പറഞ്ഞു. തുടര്‍ച്ചയായ സംഭാഷണം, വിശ്വാസം തിരിച്ചുപിടിക്കല്‍, സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍ എന്നീ മൂന്നിന അജണ്ടയുമായി മുന്നോട്ടു പോകണമെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

സംഭാഷണങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി സ്ഥാപനപരമായ സംവിധാനം വേണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. കശ്മീര്‍ രാജ്യത്തിന്‍െറ അവിഭാജ്യ ഘടകമാണെന്നും, എല്ലാവരെയും ഉള്‍ച്ചേര്‍ത്ത് മുന്നോട്ടു പോകാന്‍ സാധിക്കണമെന്നും ലീഗ് നേതാവ് ഇ. അഹമ്മദ് പറഞ്ഞു.

ദൗത്യം വെറുതെയായി –ഉമര്‍ അബ്ദുല്ല

സര്‍വകക്ഷി സംഘത്തിന്‍െറ യാത്ര കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായതായി കണ്ടത്തൊന്‍ കഴിയുന്നില്ളെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല. പതിവ് പല്ലവി ആവര്‍ത്തിക്കാനും അഭ്യര്‍ഥിക്കാനുമാണ് ഉണ്ടായിരുന്നതെങ്കില്‍ സമയവും പണവും പാഴാക്കി ഇത്തരമൊരു സന്ദര്‍ശനം വേണ്ടിയിരുന്നില്ളെന്ന് ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ പറഞ്ഞു. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമില്ളെങ്കില്‍ ഭരണകക്ഷികളായ ബി.ജെ.പിയും പി.ഡി.പിയും വിഘടിതരോട് ചര്‍ച്ചക്ക് വരാന്‍ പറയുന്നതിന്‍െറ യുക്തിയെന്താണെന്നും ഉമര്‍ അബ്ദുല്ല ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.