ഇത്തരത്തിൽ പെരുമാറാൻ എങ്ങനെ സാധിക്കുന്നു?   ട്രെയിനിൽ നിന്നും പുതപ്പുകൾ മോഷ്ടിക്കുന്ന യാത്രക്കാരുടെ വീഡിയോ വൈറൽ

ഇത്തരത്തിൽ പെരുമാറാൻ എങ്ങനെ സാധിക്കുന്നു? ട്രെയിനിൽ നിന്നും പുതപ്പുകൾ മോഷ്ടിക്കുന്ന യാത്രക്കാരുടെ വീഡിയോ വൈറൽ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽേവയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും, വാർത്തകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ ട്രെയിനിൽ നടന്നൊരു സംഭവമാണ് ചർച്ചചെയ്യപ്പെടുന്നത്. കുറച്ച് യാത്രക്കാർ തങ്ങളുടെ ലഗേജിനുള്ളിലായി റെയിൽവേയുടെ ബെഡ്ഷീറ്റ് ഒളിപ്പിച്ചു കടത്താൻ നടത്തിയ ശ്രമം കയ്യോടെ പിടികൂടിയ സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

പ്രയാഗ്‌രാജിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോയിൽ റെയിൽവേ ജീവനക്കാർ പ്ലാറ്റ്ഫോമിൽ വെച്ച് യാത്രക്കാരുടെ ലഗേജ് പരിശോധിക്കുന്നു. പരിശോധനയ്ക്കിടെ ചില ബാഗുകളിൽ നിന്ന് റെയിൽവേയുടെ ബെഡ്ഷീറ്റും, ടൗവലും ഉൾപ്പടെയുള്ള വസ്തുക്കൾ കണ്ടെത്തുകയായിരുന്നു.

എന്തുകൊണ്ടാണ് ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത് ? എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാഗിൽ നിന്നും റെയിൽവേ ജീവനക്കാരൻ പുതപ്പുകൾ പുറത്തെടുക്കുമ്പോൾ ബാഗിന്റെ ഉടമയായ വ്യക്തി ജീവനക്കാരനെ ആക്ഷേപിക്കുന്നതും വീഡിയോയിൽ വ്യക്തം.

വീഡിയോ പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായെത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മോഷണം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല എന്നിങ്ങനെ നീളുന്നു കമെന്റുകൾ.

Tags:    
News Summary - Video of passenger stealing blankets from train goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.