ആസിഡ്​ ആക്രമണത്തിനിരയായ പെൺകുട്ടി റാംപിൽ

ന്യൂയോർക്ക്​: ആസിഡിന്റെ പൊള്ളല്‍ വീഴ്ത്തിയ മുഖത്തിന് മുന്‍പെങ്ങുമില്ലാത്ത ഭംഗിയായിരുന്നു. ചുറ്റും നിന്നവരെയെല്ലാം നിഷ്പ്രഭരാക്കിക്കൊണ്ടായിരുന്നു അവള്‍ വേദിയിലേക്ക് ക്യാറ്റ് വാക്ക് നടത്തിയത്. കണ്ടു നിന്നവരില്‍ ആത്മവിശ്വാസം നിറയ്ക്കുന്ന ചലനങ്ങള്‍. വ്യാഴാഴ്ച നടന്ന ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് അക്ഷരാർഥത്തില്‍ പിടിച്ചടക്കിയത് രേഷ്മ ഖുറേഷിയായിരുന്നു. ഇന്ത്യക്കാരിയായ അര്‍ച്ചന കൊച്ചാര്‍ ഡിസൈന്‍ ചെയ്ത നീളമുള്ള ഗൌണ്‍ ആയിരുന്നു ഫാഷന്‍ ഷോയിലെ രേഷ്മയുടെ വേഷം.

തനിക്കൊരിക്കലും മറക്കാനാവാത്ത അനുഭവമാണിതെന്നും ഇപ്പോള്‍ എന്റെ ജീവിതം മാറിയതായും രേഷ്മ പറഞ്ഞു. നിരവധിയാളുകൾ രേഷ്​മക്ക്​ പിന്തുണയുമായി എത്തി. മുംബൈ സ്വദേശിനിയാണ് രേഷ്മ. പതിനേഴ് വയസുള്ളപ്പോഴാണ് അടുത്ത ബന്ധു കൂടിയായ രണ്ടു പേർ രേഷ്മക്കെതിരെ ആസിഡ് എറിയുന്നത്.

പരീക്ഷ സ​െൻററിലേക്ക്​ പോകുന്നതിനിടെയായിരുന്നു ആക്രമണം. 2014 മെയ്​ 19 നായിരുന്നു സംഭവം. ആക്രമണത്തില്‍ മുഖത്തിനും കൈകള്‍ക്കും പൊള്ളലേറ്റു.മുഖം നഷ്ടപ്പെട്ട അവള്‍ക്ക് പൊതുജനത്തെ അഭിമുഖീകരിക്കാന്‍ ഭയമായിരുന്നു.

പലതവണ ആത്​മഹത്യക്ക്​ ശ്രമിച്ചു. കഠിന പ്രയത്​നവും ആത്​മവിശ്വാസവും കൊണ്ട് പരിമിതികളെ മറികടന്ന രേഷ്മ ഇന്ന് ആസിഡ് ആക്രമണത്തിനിരയായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. 'മേക്ക് ലവ് നോ സ്കാര്‍സ്' എന്ന എൻ.ജി.ഒ സംഘടനയിലെ അംഗം കൂടിയാണ് പത്തൊന്‍പതുകാരിയായ രേഷ്മ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.