ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനികള്‍ക്കും അര്‍ഹരായ ആശ്രിതര്‍ക്കുമുള്ള പെന്‍ഷന്‍ മുന്‍കാല പ്രാബല്യത്തോടെ കേന്ദ്രമന്ത്രിസഭ വര്‍ധിപ്പിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതല്‍ പുതുക്കിയ പെന്‍ഷന് മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്. അന്തമാനിലെ സെല്ലുലാര്‍ ജയിലുകളില്‍ കഴിഞ്ഞവര്‍ക്കും വിധവകള്‍ക്കുമുള്ള പ്രതിമാസ പെന്‍ഷന്‍ 24,775 രൂപയില്‍നിന്ന് 30,000 ആക്കി. ബ്രിട്ടീഷ് ഇന്ത്യക്ക് പുറത്ത് കഷ്ടത അനുഭവിച്ചവരുടെയും വിധവകളുടെയും പെന്‍ഷന്‍ 23,085ല്‍നിന്ന് 28,000 രൂപയാക്കി. ഐ.എന്‍.എ അടക്കം മറ്റു സ്വാതന്ത്ര്യസമര സേനാനികള്‍ക്കും വിധവകള്‍ക്കുമുള്ള പെന്‍ഷന്‍ 21,395ല്‍നിന്ന് 26,000 രൂപയാക്കി. ആശ്രിതരായ പെണ്‍മക്കള്‍ക്ക് ഇനി പ്രതിമാസ ആനുകൂല്യം 3380 രൂപക്കു പകരം 15,000 രൂപ വരെ കിട്ടും. സമുദ്രാന്തര്‍ ഭാഗത്തെ ഒപ്ടിക്കല്‍ ഫൈബര്‍ കേബ്ള്‍ വഴി അന്തമാന്‍ നികോബാര്‍ ദ്വീപുകളെ ചെന്നൈയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രിസഭ അനുമതിനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.