പട്ന: ബിഹാറുകൂടി എടുക്കാമെങ്കില്‍ കശ്മീര്‍ പാകിസ്താന് നല്‍കാമെന്ന ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന്‍െറ പ്രസ്താവനക്കെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. വീട്ടിലിരുന്ന് സംസ്ഥാനത്തിന്‍െറ രക്ഷിതാവാകാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നായിരുന്നു കട്ജുവിന്‍െറ പേര് പരാമര്‍ശിക്കാതെ നിതീഷിന്‍െറ പ്രസ്താവന. സംസ്ഥാനത്തെ എല്ലാ വീടുകളിലും ശൗചാലയം പണിയുന്നതിന്‍െറയും കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി വിവാദ പ്രസ്താവനക്കെതിരെ പ്രതികരിച്ചത്. ചില ആളുകള്‍ പത്രത്തില്‍ പേരുവരാനായി ശ്രമിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബിഹാറിന്‍െറ കഴിഞ്ഞകാല ചരിത്രം വിശദീകരിച്ചു. രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളും ഉള്‍ക്കൊണ്ട ‘മഗധ’ സാമ്രാജ്യത്തിന്‍െറ തലസ്ഥാനമായിരുന്ന പാടലീപുത്രയാണ് ബിഹാറിലെ പട്നയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.