റായ്പുര്‍: ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് വനിതാ നക്സലുകള്‍ കൊല്ലപ്പെട്ടു. റായ്പുരില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ഗദിരാസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ കമാന്‍ഡര്‍ റാങ്കുകാരിയുമുള്ളതായി സുക്മ പൊലീസ് സൂപ്രണ്ട് ഇന്ദിര കല്യാണ്‍ ഇലിസില പറഞ്ഞു.
ഗദിരാസ് മേഖലയിലെ ബഡെ സത്തി ഗ്രാമത്തില്‍ സായുധരായ മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സി.ആര്‍.പി.എഫും പൊലീസും തെരച്ചില്‍ നടത്തിയത്. സൈന്യം ഗ്രാമത്തിലേക്ക് വരുമ്പോള്‍ മാവോയിസ്റ്റുകളുടെ കനത്ത വെടിവെപ്പുണ്ടാവുകയായിരുന്നു.
സൈന്യം തിരിച്ച് വെടിയുതിര്‍ത്തു. കൊല്ലപ്പെട്ടവരില്‍ അഞ്ജു എന്ന വനിതയെ മാത്രമാണ് തിരിച്ചറിഞ്ഞത്. കൂട്ടത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. തോക്ക്,റിവോള്‍വര്‍, പൈപ്പ് ബോംബ്, ഡിറ്റണേറ്റര്‍ തുടങ്ങിയവ കണ്ടെടുത്തതായും എസ്.പി ഇലിസില അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.