ശ്രീനഗർ: കശ്മീരിന് പ്രത്യേക അവകാശം നൽകിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിെന തു ടർന്നുള്ള അടിച്ചമർത്തലിൽ വിവിധ ഭാഗങ്ങളിൽനിന്ന് ഇതിനകം 2100ലധികം പേർ അറസ്റ്റില ായി. ഇതിൽ 150ഓളം പേരെ പൊതുസുരക്ഷ നിയമം (പി.എസ്.എ) അനുസരിച്ചാണ് തടവിലാക്കിയതെന്ന് മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പി.എസ്.എ നിയമപ്രകാരം വിചാരണ കൂടാതെ ആറുമാസം മുതൽ രണ്ടുവർഷം വരെ തടവിൽ വെക്കാൻ സാധിക്കും.
കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മഹ്ബൂബ മുഫ്തി, മുൻ മന്ത്രിമാർ, മുൻ നിയമസഭ സാമാജികർ തുടങ്ങിയവർ ഉൾപ്പെടെയുള്ളവരാണ് തടവിലാക്കിയത്്. 370ാം വകുപ്പ് ഒഴിവാക്കുന്ന പ്രഖ്യാപനത്തിന് മണിക്കൂറുകൾ മുമ്പാണ് അറസ്റ്റ് നടപടി തുടങ്ങിയത്. മുഖ്യധാര രാഷ്ട്രീയ പാർട്ടികളിെലയും വിമത സംഘടനകളിലെയും നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ തടവിലാണ്. അറസ്റ്റ് ഇപ്പോഴും തുടരുകയാണെന്നും മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥൻ അറിയിച്ചു.
അതേസമയം, മൊത്തം അറസ്റ്റുകളുടെ എണ്ണത്തെക്കുറിച്ച് ജമ്മു-കശ്മീർ സർക്കാർ മൗനം പാലിക്കുകയാണ്. നിരവധി കേസുകളിൽ അറസ്റ്റുകളുടെ എണ്ണം പുറത്തു പറയുന്നതിനേക്കാൾ കൂടുതലായിരിക്കുമെന്ന് സൂചനയുണ്ട്. കശ്മീരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലോ സുരക്ഷ സേനയുടെ ക്യാമ്പുകളിലോ ആയി നിരവധി യുവാക്കളാണ് അറസ്റ്റിലുള്ളത്. കശ്മീർ താഴ്വരയിലെ എല്ലാ ജില്ലകളിലും അറസ്റ്റുണ്ടായിട്ടുണ്ട്. ശ്രീനഗറിലാണ് കൂടുതൽപേരെ തടവിലാക്കിയത്. ബാരാമുല്ലയാണ് ശ്രീനഗറിന് പിന്നിൽ. അറസ്റ്റും മോചനവും പ്രാദേശികതലത്തിൽ സ്വാഭാവികമായി നടക്കുന്നുണ്ടെന്ന് പറഞ്ഞ ജമ്മു-കശ്മീർ സർക്കാർ വക്താവും പ്രിൻസിപ്പൽ സെക്രട്ടറിയുമായ രോഹിത് കൻസാൽ ഇതുവരെ എത്രപേർ അറസ്റ്റിലായിയെന്ന് വ്യക്തമാക്കിയില്ല.
ആശയവിനിമയ മാർഗങ്ങൾ തടഞ്ഞതിനൊപ്പം വൻതോതിൽ നടത്തിയ അടിച്ചമർത്തലുകളിലൂടെയാണ് അധികൃതർ സ്ഥിതിഗതികൾ ശാന്തമാക്കി നിർത്തുന്നത്. സമാധാനപാലനത്തിനായി 70,000 അധിക സൈനികരെയാണ് കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.