‘നി​സ​ർ​ഗ’ ചു​ഴ​ലി​ക്കാ​റ്റ്: മഹാരാഷ്ട്രയിൽ മരണസംഖ്യ മൂന്നായി

മുംബൈ: മഹാരാഷ്ട്രയിൽ വീശിയടിച്ച ‘നി​സ​ർ​ഗ’ചു​ഴ​ലി​ക്കാ​റ്റിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഖേദിലെ വഹാഗോൻ ഗ്രാമത്തിൽ വീട് തകർന്നു വീണ് 65കാരിയാണ് മരിച്ചത്. ഹവേലി മൊകാർവാഡിയിൽ താമസിക്കുന്ന 52കാരൻ പ്രകാശ് മൊകാറാണ് മരിച്ച മൂന്നാമത്തെ ആൾ. വീടിന്‍റെ മേൽക്കൂര തകർന്നു വീണാണ് അപകടം. 

ചു​ഴ​ലി​ക്കാ​റ്റി​ൽ വൈ​ദ്യു​തി​ പോ​സ്​​റ്റ്​ മ​റി​ഞ്ഞു​വീ​ണ് മ​ഹാ​രാ​ഷ്​​ട്ര​ അ​ലി​ബാ​ഗി​ലെ ഗ്രാ​മ​ത്തി​ൽ 58 കാ​ര​ൻ ബുധനാഴ്ച മ​രി​ച്ചിരുന്നു. ശക്തയേറിയ കാറ്റിലുണ്ടായ അപടകത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

വൈ​ദ്യു​തി പോ​സ്​​റ്റു​ക​ളും 85 മ​ര​ങ്ങ​ളും ക​ട​പു​ഴ​കി. ക​ന​ത്ത മ​ഴ​യി​ൽ മും​ബൈ, പു​ണെ ന​ഗ​ര​ങ്ങ​ളി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി.

ഉ​ച്ച 12.30ടെ​യാ​ണ് 120 കി​ലോ​മീ​റ്റ​ർ വേ​ഗതയിലെത്തിയ​ ചു​ഴ​ലി​ക്കാ​റ്റ്​ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ റാ​യ്​​ഗ​ഢ്​​ ജി​ല്ല​യി​ലു​ള്ള ആ​ലി​ബാ​ഗ്​ തീ​ര​ത്തെ​ത്തി​യ​ത്. ഗു​ജ​റാ​ത്തി​ലെ വ​ൽ​സാ​ദ്, ന​വ്​​സാ​രി  ജി​ല്ല​ക​ളി​ലും നി​സ​ർ​ഗ എ​ത്തി​യെ​ങ്കി​ലും​ അ​ധി​ക വേ​ഗ​മു​ണ്ടാ​യി​രു​ന്നി​ല്ല. മ​ഹാ​രാ​ഷ്​​ട്ര​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലെ​ത്തു​​മ്പോ​ൾ കാ​റ്റ്​ ആ​ഞ്ഞ​ടി​ച്ചേ​ക്കു​മെ​ന്നാ​ണ്​ ക​രു​തി​യ​ത്. എ​ന്നാ​ൽ, വൈ​കീ​​ട്ടോ​ടെ ശ​ക്തി കു​റ​യു​ന്ന​താ​ണ്​ ക​ണ്ട​ത്. 

ഗു​ജ​റാ​ത്തി​ലെ തീ​ര​പ്ര​ദേ​ശ​ത്തെ എ​ട്ടു ജി​ല്ല​ക​ളി​ൽ​ നി​ന്നാ​യി 63,700ഓ​ളം പേ​രെയും മുംബൈ തീ​ര​മേഖലയിലെ 40,000 പേരെയും മു​ൻ​ക​രു​ത​ലിന്‍റെ ഭാഗമായി​ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു. 

Tags:    
News Summary - 3 Killed in Maharashtra as Cyclone Nisarga -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.