മുംബൈ: മഹാരാഷ്ട്രയിലെ വിദർഭമേഖലയിൽ യവത്മലിൽ പാടത്ത് തളിച്ച കീടനാശിനി ശ്വസിച്ച് മരിച്ച പരുത്തികർഷകരുടെ എണ്ണം 36 ആയി. ഒക്ടോബർ അഞ്ച് വരെ 18 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 18 പേർ കൂടി മരിച്ചു. 800ഒാളം പേർ യവത്മൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടു. നിരവധിപേർ തീവ്രപരിചരണവിഭാഗത്തിലാണ്.
‘പ്രൊഫെഫൊനസ്’ എന്ന കീടനാശിനി പാടത്ത് തളിച്ച കർഷകരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഒരാഴ്ച മുമ്പ് മഹാരാഷ്ട്രസർക്കാർ ഉത്തരവിട്ടിരുന്നു. അഞ്ച് കൃഷിസേവകേന്ദ്ര ഉടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ജൂലൈ മുതലാണ് കീടനാശിനി ശ്വസിച്ച് അവശരായ കർഷകർ ആശുപത്രികളിൽ എത്തിത്തുടങ്ങിയത്. എന്നാൽ, ഇക്കാര്യം ജില്ല ഭരണകൂടമോ ആശുപത്രി അധികൃതരോ സർക്കാറിനെ അറിയിച്ചില്ല. മാധ്യമങ്ങളാണ് കർഷകരുടെ കൂട്ടമരണം പുറംലോകത്തെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.