ഫിസിയോ തെറപ്പിയുടെ പേരിൽ ലൈംഗികപീഡനം: കോച്ചിനെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ

ചെന്നൈ: വനിതാ കായികതാര​ത്തെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കോച്ചിനെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ. ചെന്നെ സ്‌പോർട്‌സ് അക്കാദമി തലവനായ പി നാഗരാജനെതിരെ(59)യാണ് ഇയാളുടെ കീഴിൽ പരിശീലനം തേടിയ ഏഴ്​ ​പേർ കൂടി പരാതിയുമായി രംഗത്തെത്തിയത്​.

കായിക പരിശീലനത്തിനിടെ ഉളുക്ക് പോലെയുള്ള പരിക്കുകൾ നേരിടു​േമ്പാൾ ഫിസിയോതെറപ്പി ചികിത്സ നൽകുന്നുവെന്ന വ്യാജേന പീഡിപ്പിച്ചുവെന്നാണ്​ പരാതി. കൗമാരക്കാരായ കുട്ടികളെ പരിശീലനത്തിന്‍റെ മറവിലും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ്​ പറഞ്ഞു. തങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന ഭയത്താൽ ഇതേക്കുറിച്ച്​ പുറത്തുപറയാൻ വിദ്യാർഥികൾ മടിക്കുകയായിരുന്നു. തന്‍റെ കീഴിൽ പരിശീലനം നേടുന്നവരെ മാത്രമേ ഇയാൾ വലിയ ഇവന്‍റുകളിൽ പങ്കെടുപ്പിക്കാറുണ്ടായിരുന്നുള്ളൂ. ഈ സാഹചര്യം നാഗരാജൻ ചൂഷണം ചെയ്​തതായി പൊലീസ്​ വ്യക്​തമാക്കി.

വർഷങ്ങളായി ആരും പരാതിപ്പെടാത്തതിനാൽ ഇയാൾ ത​െന്‍റ ചെയ്​തി തുടരുകയായിരുന്നു. അതിനിടെയാണ്​ കഴിഞ്ഞ മേയിൽ 19 കാരിയായ യുവതി പരാതിയുമായി രംഗത്തെത്തിയത്​. തുടർന്ന് മേയ് 30 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതുതായി ലഭിച്ച പരാതിയിൽ അന്വേഷണം തുടരുമെന്ന്​ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട്​ പറഞ്ഞു. 

Tags:    
News Summary - 7 More Women Athletes Accuse Tamil Nadu Coach P Nagarajan of Abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.