ന്യൂഡല്‍ഹി: മൂത്ത മകൻ ഉമർ മുഖ്താറിെൻറ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ചെയര്മാന് അബ്ദുന്നാസിർ മഅ്ദനി സമർപ്പിച്ച അപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. വിവാഹവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് എട്ടിനും 20നുമിടയിൽ കൊല്ലം, തലശ്ശേരി, എറണാകുളം എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ പെങ്കടുക്കാൻ ജാമ്യവ്യവസ്ഥയിൽ ഇടക്കാല ഇളവനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് അകമ്പടിവരുന്ന പൊലീസിെൻറ 20 ലക്ഷം രൂപയോളം വരുന്ന ചെലവ് മഅ്ദനി വഹിക്കണമെന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിലുണ്ട്.
ആഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ മാതാവിനെ കാണാന്‍ ജാമ്യമനുവദിച്ച് ഉത്തരവിട്ട ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി, ഒമ്പതിന് തുടങ്ങുന്ന മൂത്ത മകെൻറ വിവാഹ ചടങ്ങിൽ പെങ്കടുക്കാനും രോഗിയായ പിതാവിനെ കാണാനും അനുമതി നിഷേധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.