ബിഹാറിലെ പാലം തകർച്ചകൾ അന്വേഷിക്കാൻ ഉന്നതതല സമിതി

പട്ന: കഴിഞ്ഞ 13 ദിവസത്തിനിടെയുണ്ടായ ആറ് സംഭവങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം അടുത്തിടെ സംഭവിച്ച പാലം തകർച്ചകളെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി ബിഹാർ സർക്കാർ.

തകർന്ന പാലങ്ങളിൽ ഭൂരിഭാഗവും സംസ്ഥാന റൂറൽ വർക്ക് ഡിപ്പാർട്ട്‌മെന്‍റ് (ആർ.ഡബ്ല്യു.ഡി) നിർമിച്ചതോ നിർമിക്കുന്നതോ ആണ്.

ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സമിതി തകർച്ചക്ക് പിന്നിലെ കാരണങ്ങൾ വിശകലനം ചെയ്യുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ ശുപാർശ ചെയ്യുമെന്നും ആർ.ഡബ്ല്യു.ഡി മന്ത്രി അശോക് ചൗധരി പറഞ്ഞു.

പാലത്തിന്‍റെ അടിത്തറയിലും ഘടനയിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉൾപ്പെടെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തകർച്ചക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) സ്ഥാപകനുമായ ജിതൻ റാം മാഞ്ചി ഉന്നയിച്ച ആശങ്കകൾകളോട് അശോക് ചൗധരി പ്രതികരിച്ചില്ല.

"എന്തുകൊണ്ടാണ് ഇത്രയധികം പാലങ്ങൾ തകരുന്നതിന് സംസ്ഥാനം പെട്ടെന്ന് സാക്ഷ്യം വഹിക്കുന്നത്? ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ബന്ധപ്പെട്ട അധികാരികൾ ഇത് പരിശോധിക്കണം,"- എന്നായിരുന്നു ജിതൻ റാം മാഞ്ചി പറഞ്ഞത്. 

Tags:    
News Summary - After six bridge collapses, Bihar government forms probe committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.