പ്രണബിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല -അഹ്മദ് പട്ടേൽ 

ന്യൂഡൽഹി: പ്രണബ്​ മുഖർജി വ്യാഴാഴ്​ച നാഗ്​പുരിലെ ആർ.എസ്​.എസ്​ ആസ്​ഥാനം സന്ദർശിക്കുന്നതിനെ എതിർത്ത് കൂടുതൽ പേർ രംഗത്ത്. മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ അഹ്മദ് പട്ടേലാണ് എതിർപ്പ് തുറന്നറിയിച്ച് രംഗത്തെത്തിയത്. 'പ്രണബ് ദ'യിൽ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്ന് പട്ടേൽ ട്വീറ്റ് ചെയ്തു. 

പ്രണബ്​ മുഖർജിയുടെ മകളും കോൺഗ്രസ്​ നേതാവുമായ ശർമിഷ്​ഠ മുഖർജിയും പിതാവിന്‍റെ സന്ദർശനത്തിലെ എതിർപ്പ് വ്യക്തമാക്കിയിരുന്നു.  ബി.ജെ.പിക്കും സംഘ്​പരിവാറിനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനാണ്​ സന്ദർശനം അവസരമൊരുക്കുക. അദ്ദേഹം അവിടെ പ്രസംഗിക്കുന്ന കാര്യങ്ങൾ എല്ലാവരും മറന്നുപോയേക്കാം. എന്നാൽ, ദൃശ്യങ്ങൾ എന്നും നിലനിൽക്കും. ഇത്​ ഉപയോഗിച്ച്​ ബി.ജെ.പി തെറ്റായ വാർത്തകളും ഉൗഹാപോഹങ്ങളും പ്രചരിപ്പിക്കുമെന്നും അവർ ട്വീറ്റ്​ചെയ്​തിരുന്നു.

വൈകീട്ട് ആർ.എസ്​.എസ്​ ആസ്​ഥാനത്ത്​ നടക്കുന്ന  ‘സംഘ്​  ശിക്ഷ വർഗിൽ’ സംബന്ധിക്കാൻ​ ബുധനാഴ്​ച തന്നെ പ്രണബ് നാഗ്പൂരിലെത്തിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയ സംഘ്​ പ്രവർത്തകർക്ക്​  യാത്രമംഗളം നേരുന്ന ചടങ്ങിൽ പ്രണബി​​​​െൻറ പ്രസംഗം കോൺഗ്രസ്​ ഉൾപ്പെടെ എല്ലാവരും  ഉറ്റുനോക്കുകയാണ്​. ആർ.എസ്.എസ് വേദിയിൽ ആദ്യമായാണ്​ അദ്ദേഹം പ​​െങ്കടുക്കുന്നത്​. നാഗ്​പുരിലെത്തിയ പ്രണബിനെ സ്വീകരിക്കാൻ പൂച്ചെണ്ടുകളുമായി ആർ.എസ്​.എസ്​ നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു.

പ്രണബ്​ മുഖർജി ഹിന്ദുത്വവാദികളുടെ ക്ഷണം സ്വീകരിച്ചതുത​െന്ന വിവാദമായിരുന്നു. ആർ.എസ്​.എസ്​ സമ്മേളനത്തിൽ പ​െങ്കടുക്കുന്നതിനെ സഹപ്രവർത്തകരായിരുന്ന കോൺഗ്രസ്​ നേതാക്കളും ഇടതു നേതാക്കളും എതിർത്തിട്ടുണ്ട്​. മതേതര താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർ.എസ്​.എസ്​ പരിപാടിയിൽനിന്ന്​ വിട്ടുനിൽക്കണമെന്നാണ്​ കോൺഗ്രസ്​ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടത്​. 

ക്ഷണം സ്വീകരിച്ച സാഹചര്യത്തിൽ അവിടെപ്പോയി ആർ.എസ്​.എസ്​ ആശയങ്ങളിലെ തെറ്റുകൾ അവരോട്​ പറയണമെന്ന്​  മുൻ കേന്ദ്രമന്ത്രി പി. ചിദംബരം പ്രണബിനോട്​ ആവശ്യപ്പെട്ടിരുന്നു. ആർ.എസ്​.എസ്​ പരിപാടിയിൽ മുൻ രാഷ്​ട്രപതി പ​െങ്കടുക്കരുതെന്നാണ് കോൺഗ്രസ്​ നേതാവ്​ ജയറാം രമേശ്​  അഭ്യർഥിച്ചത്. കേരളത്തി​െല പ്രതിപക്ഷ നേതാവ്​  രമേശ്​ ചെന്നിത്തല എഴുതിയ കത്തിൽ രാജ്യത്തെ  മതേതര മനസ്സുകൾ ഞെട്ടലോടെയാണ്​ നാഗ്​പുർ സന്ദർശനത്തെ കാണുന്നതെന്ന്​ വ്യക്തമാക്കിയിരുന്നു. പശ്ചിമബംഗാൾ കോൺഗ്രസ്​ പ്രസിഡൻറ്​ ആഥിർ ചൗധരി, മുതിർന്ന കോൺഗ്രസ്​ നേതാവ്​ വി. ഹനുമന്ത റാവു എന്നിവർ ​പ​െങ്കടുക്കരു​​െതന്ന നിലപാടാണ്​  അറിയിച്ചത്​. 

അതേസമയം, ഭിന്ന ആശയക്കാർ തങ്ങളുടെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും മഹാത്മാഗാന്ധിയും അംബേദ്കറും ഇതിൽപെടുന്നുവെന്നുമാണ് ആർ.എസ്.എസിന്‍റെ ന്യായീകരണം. 

Tags:    
News Summary - Ahmed Patel’s Tweet Gives a Peek Into Congress High Command Mood on Pranab’s RSS Attendance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.