അലീഗഢിൽ ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഫരീദിന്റെ വീട് അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് പ്രതിനിധി സംഘം സന്ദർശിച്ചപ്പോൾ

ആൾക്കൂട്ട കൊലപാതകം: ഹാരിസ് ബീരാൻ എം.പി അലീഗഢ് ജില്ലാ മജിസ്ട്രേറ്റിനെ കണ്ടു

ന്യൂഡൽഹി: അലിഗഢിൽ ആൾക്കൂട്ട അക്രമത്തിൽ മുഹമ്മദ് ഫരീദ് (35) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ നേതൃത്വത്തിലുള്ള മുസ്‍ലിം ലീഗ് പ്രതിനിധി സംഘം അലീഗഢ് ജില്ലാ മജിസ്ട്രേറ്റ് ജി. വൈശാഖ് ഐ.എ.എസുമായി കൂടിക്കാഴ്ച നടത്തി.

അക്രമത്തിൽ കൊല്ലപ്പെട്ട ഫരീദിന്റെ വീടും ഹാരിസ് ബീരാനും സംഘവും സന്ദർശിച്ചു. സഹോദരൻ നിരപരാധിയാണെന്നും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ആക്രമണത്തെ ന്യായീകരിക്കുകയാണെന്നും ഫരീദിന്റെ കുടുബാംഗങ്ങൾ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനെ നടന്ന ആൾക്കൂട്ട അക്രമങ്ങൾ ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ക്രമസമാധാന നില അതീവ അപകടാവസ്ഥയിൽ ആണെന്നും അക്രമങ്ങളിൽ ഇരകൾക്ക് നീതി ലഭിക്കും വരെ മുസ്ലിം ലീഗ് കൂടെ നിൽക്കുമെന്നും ഹാരിസ് ബീരാൻ പറഞ്ഞു.

മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുർറം അനീസ്,യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ.വി.കെ ഫൈസൽ ബാബു, മുസ്ലിം ലീഗ് ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് മൗലാന നിസാർ അഹമ്മദ്, ജനറൽ സെക്രട്ടറി ഫൈസൽ ഷേഖ്,ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം, മുസ്‌ലിം ലീഗ് യുപി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. മതീൻ ഖാൻ, നൂർ ശംസ്, പി.പി ജിഹാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Aligarh lynching case; Haris Beeran met the District Magistrate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.