അലഹാബാദ്: ലോക്ഡൗണിൽ ഉത്തർപ്രദേശിലെ ഖാസിപൂര്‍, ഫറൂഖാബാദ്, തുടങ്ങിയ ജില്ലകളിലെ മുസ്ലിം പള്ളികളിൽ ബാങ്ക്വിളി നിരോധിക്കണമെന്ന ജില്ലാ അധികൃതരുടെ ആവശ്യം തള്ളി അലഹാബാദ് ഹൈക്കോടതി ഉത്തരവ്. ബാങ്കുവിളി ഇസ്ലാമിെൻറ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ കോടതി മൈക്കോ ലൗഡ്‌സ്പീക്കറോ ഉപയോഗിക്കാതെ ബാങ്ക് വിളിക്കുന്നത് സംസ്ഥാനത്തെ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളെ ബാധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെയുള്ള ബാങ്ക് വിളിയും നിയമലംഘനമാണെന്ന സംസ്ഥാന സര്‍ക്കാറിെൻറ വാദവും കോടതി തള്ളി.
ഖാസിപൂര്‍ ജില്ലയിലെ ബാങ്ക് വിളി നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി എം.പി അഫ്‌സല്‍ അൻസാരിയാണ് കോടതിയെ സമീപിച്ചത്. ജില്ലാ ഭരണകൂടത്തിെൻറ അനുമതിയില്ലാതെ ലൗഡ്സ്പീക്കർ, ആംപ്ലിഫയർ എന്നിവ ഉപയോഗിക്കരുതെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ബാങ്ക് വിളി ഇസ്ലാം മതത്തിൽ അനിവാര്യവും അവിഭാജ്യ ഘടകവുമാണെന്നതിൽ തര്‍ക്കമില്ല. എന്നാല്‍,അതിന് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കണമെന്ന് പറയാനാകില്ല. ബാങ്ക് വിളിക്കുന്നതിന് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 25 പ്രകാരം സംരക്ഷിക്കാനാകില്ലെന്നും കോടതി അറിയിച്ചു. ശബ്ദ മലിനീകരണ പ്രശ്നവും ജനങ്ങളുടെ മൗലികാവകാശ പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട് കോടതി ഉയർത്തിക്കാട്ടുകയും ചെയ്തു. ലോക്ഡൗണിെൻറ സാഹചര്യത്തിൽ സംസ്ഥാനത്താകെ ലൗഡ്സ്പീക്കർ ഉപയോഗിച്ചുള്ള ബാങ്കുവിളി നിരോധിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയോട് അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.