ന്യൂഡൽഹി: മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന യു.പി.എ ഭരണകാലത്ത് മൂന്ന് മിന്നലാക്രമണങ്ങൾ ഇന്ത്യൻ സൈന്യം നടത്തിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ, ഇതിനെ കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. സൈന്യത്തെ ആരുടെയും നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ഇതാണ് മിന്നാലക്രമണങ്ങൾ രഹസ്യമാക്കിവെക്കാനുള്ള കാരണമെന്നും രാഹുൽ പറഞ്ഞു.
സൈന്യത്തിെൻറ തീരുമാനമായ മിന്നാലാക്രമണങ്ങൾ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജസ്ഥാനിലെ മേവാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
രാമക്ഷേത്ര പ്രശ്നം ഉയർത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് രാജസ്ഥാൻ പി.സി.സി സചിൻ പൈലറ്റ് പറഞ്ഞു. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് രാമക്ഷേത്ര വിഷയവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദഹം പറഞ്ഞു.
വസുന്ധരരാജെയുടെ നേതൃത്വത്തിലുള്ള അഴിമതി സർക്കാറാണ് ഇപ്പോൾ രാജസ്ഥാൻ ഭരിക്കുന്നത്. കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ല. ആൾക്കൂട്ട കൊലപാതകം എന്ന വാക്ക് വസുന്ധര രാെജ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് രാജസ്ഥാന് പരിചിതമായിരുന്നില്ലെന്നും സചിൻ പൈലറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.