കശ്മീർ: കശ്മീരിൽ ജവാൻ സ്വയം വെടിച്ചെ് മരിച്ചു. ജമ്മൂ ജില്ലയിലെ ആർ എസ് പുര അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലാൻസ് നായ്ക് പർവേഷ് കുമാറാണ് (36) മരിച്ചത്.
ആർ എസ് പുരയിലെ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ചല്ല ഗ്രാമത്തിലാണ് പർവേഷ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. രാവിലെ 6:45ന് സർവീസ് ആയുധം ഉപയോഗിച്ചാണ് അദ്ദേഹം വെടിവെച്ചത്. രണ്ട് ബുള്ളറ്റുകൾ ഹെൽമറ്റിലൂടെ തുളച്ച് കയറി ജവാെൻറ തല പൂർണ്ണമായി തകർന്നെന്ന് െപാലീസ് ഉേദ്യാഗസ്ഥൻ പറഞ്ഞു.
ജവാെൻറ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് ഉടൻതന്നെ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.