ന്യൂഡൽഹി: ചരക്കു സേവന നികുതി സമ്പ്രദായം നടപ്പാക്കുേമ്പാൾ നികുതി നിരക്കുകൾ നാണ്യപ്പെരുപ്പത്തിന് വഴിവെക്കില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇപ്പോഴത്തെ നികുതി നിരക്കുകളിൽ വർധന ഉണ്ടാവുകയുമില്ല. നികുതി സമ്പ്രദായത്തിൽ ജി.എസ്.ടി പുതിയ ഉണർവ് കൊണ്ടുവരും. നാണ്യപ്പെരുപ്പം ഉണ്ടാകില്ല. നികുതി നിരക്കുകൾ അധികരിക്കില്ല. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ സമവായത്തോടെയാണ് തീരുമാനങ്ങൾ നടപ്പാക്കുന്നത്.
എല്ലാ തീരുമാനങ്ങളും ജി.എസ്.ടി കൗൺസിലാണ് എടുക്കുന്നത്. കേന്ദ്ര-സംസ്ഥാന പങ്കാളിത്ത പരമാധികാരമാണ് ഇതുവഴി നടപ്പാകുന്നത്. എല്ലാ വിഭാഗങ്ങൾക്കും നേട്ടമുണ്ടാക്കുന്ന വിപ്ലവകരമായ നിയമനിർമാണമാണിത്. നിയമവ്യവസ്ഥ ദുരുപയോഗിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ജെയ്റ്റ്ലി സഭയിൽ അറിയിച്ചു. ജി.എസ്.ടി ബില്ലുകളെക്കുറിച്ച് ലോക്സഭയിൽ ചർച്ചകൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.