പശുഗുണ്ടകൾ കൊന്ന ആര്യന്റെ പിതാവ് ചോദിക്കുന്നു: ‘വെടിവെച്ച് കൊല്ലാൻ ഈ പശുസംരക്ഷകർക്ക് ആരാണ് അവകാശം നൽകിയത്?’

ഫ​രീ​ദാ​ബാ​ദ്: ‘എൻ്റെ മകനായ ആര്യൻ മിശ്രയെ പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയായ അനിൽ കൗശിക് പൊലീസിനോട് പറഞ്ഞത്. അവൻ പറഞ്ഞത് ശരിയാണെന്ന് തന്നെ വെക്കൂ. എങ്കിൽ, ആരെയെങ്കിലും വെടിവെച്ച് കൊല്ലാൻ ഈ ‘പശുസംരക്ഷകർക്ക്’ ആരാണ് അവകാശം നൽകിയത്?  എന്റെ ​മക​ൻ ഇ​നി തി​രി​ച്ചു​വ​രി​ല്ലെ​ന്ന് അ​റി​യാം. പക്ഷേ ഈ കാര്യം  ഗൗരവമായി അന്വേഷിക്കണം..’ -ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ പ​ശു​ക്ക​ട​ത്ത് സം​ശ​യി​ച്ച് ഗോ​ര​ക്ഷ ഗു​ണ്ട​ക​ൾ വെ​ടി​വെ​ച്ചു​കൊ​ന്ന ആ​ര്യ​ൻ മി​ശ്ര​യു​ടെ (19) പി​താ​വ് സി​യാ​ന​ന്ദ് മി​ശ്ര ചോദിക്കുന്നു. ആ​ഗ​സ്റ്റ് 23ന് ​അ​ർ​ധ​രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ൽ അനിൽ കൗശിക് അടക്കം അ​ഞ്ചു​പേ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

‘‘ആ​ര്യ​ൻ ത​നി​ച്ചാ​യി​രു​ന്നി​ല്ല, അ​വ​ന്റെ കൂ​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്​? മ​ക​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ത​ന്റെ വീ​ട്ടു​ട​മ​സ്ഥ​ന്റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഈ ​വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ​റ​യാ​നു​ണ്ടാ​വും. പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തി​ൽ ഞാ​ൻ സ​ന്തു​ഷ്ട​നാ​ണ്. പ​ൽ​വാ​ലി​ലേ​ക്ക് എ​ന്റെ മ​ക​നെ കാ​റി​ൽ കൊ​ണ്ടു​പോ​യ​ത് സു​ജാ​ത ഗു​ലാ​ത്തി​യും മ​ക്ക​ളാ​യ ഹ​ർ​ഷി​തും ഷ​ങ്കി ഗു​ലാ​ത്തി​യു​മാ​ണ്. ഷ​ങ്കി വ​ധ​ശ്ര​മ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന് മ​റ്റു ചി​ല​രു​മാ​യി ത​ർ​ക്ക​വു​മു​ണ്ട്. മ​ക​നെ ഗോ​ര​ക്ഷ ഗു​ണ്ട​ക​ളാ​ണ് വെ​ടി​വെ​ച്ച​തെ​ങ്കി​ൽ അ​വ​ർ​ക്ക് ആ​രാ​ണ് അ​തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്?’’ സി​യാ​ന​ന്ദ് മി​ശ്ര ചോ​ദി​ക്കു​ന്നു. 

ഇ​നി ഫ​രീ​ദാ​ബാ​ദി​ൽ നി​ൽ​ക്കു​ന്നി​ല്ല. ജ​ന്മ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ര്യ​ൻ മി​ശ്ര​ക്ക് നീ​തി​തേ​ടി വാ​ട്സ്ആ​പ് ഗ്രൂ​പ്

ഫ​രീ​ദാ​ബാ​ദ്: ആ​ര്യ​ൻ മി​ശ്ര​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ നീ​തി​തേ​ടി സ​ഹോ​ദ​ര​ൻ തു​ട​ങ്ങി​യ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ന് വ​ൻ പ്ര​തി​ക​ര​ണം. ചൊ​വ്വാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ഗ്രൂ​പ്പി​ൽ ആ​യി​ര​ത്തി​ലേ​റെ പേ​ർ അം​ഗ​ങ്ങ​ളാ​ണ്. അ​തേ​സ​മ​യം, പ​ശു​ക്ക​ളെ ക​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നാ​ലാ​ണ് ആ​ര്യ​ൻ മി​ശ്ര​യു​ടെ കാ​ർ പി​ന്തു​ട​ർ​ന്ന​തെ​ന്ന് പ്ര​തി​ക​ൾ ചോ​ദ്യം​ചെ​യ്യ​ലി​ൽ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഡ​ൽ​ഹി- ആ​ഗ്ര ദേ​ശീ​യ​പാ​ത​യി​ൽ 30 കി​ലോ​മീ​റ്റ​ർ പി​ന്തു​ട​ർ​ന്നാ​യി​രു​ന്നു ആ​ര്യ​നെ വെ​ടി​വെ​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഘം കാ​ർ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഭ​യ​ന്ന കു​ട്ടി​ക​ൾ നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, വി​ദ്വേ​ഷ അ​ജ​ണ്ട പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണ് ഗോ​ര​ക്ഷ ഗു​ണ്ട​ക​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ ആ​ര്യ​ൻ മി​ശ്ര​യെ വെ​ടി​വെ​ച്ചു​കൊ​ന്ന​തെ​ന്നും ഇ​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും രാ​ജ്യ​സ​ഭാം​ഗം ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു. ഇ​തേ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യോ ഉ​പ​രാ​ഷ്ട്ര​പ​തി​യോ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യോ പ്ര​തി​ക​രി​ക്കു​മോ എ​ന്നും അ​ദ്ദേ​ഹം ‘എ​ക്സി’​ൽ കു​റി​ച്ചു.

Tags:    
News Summary - Aryan Mishra | Father Of Student Allegedly Killed By 'Cow Vigilantes' Alleges Police' Inaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.