ക്രിസ്ത്യൻ പള്ളികള്‍ക്കെതിരായ ആക്രമണം: സമസ്ത ക്രിസ്ത്യൻ സമാജത്തിന്‍റെ മാർച്ചിന് അനുമതിയില്ല

മുംബൈ: ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നതിനെതിരെ സമസ്ത ക്രിസ്ത്യൻ സമാജം പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചു. മഹാരാഷ്ട്രയിലെ ബൈക്കുളയിൽ നിന്നുള്ള പ്രതിഷേധ മാർച്ചിന് മുംബൈ പൊലീസാണ് അനുമതി നിഷേധിച്ചത്. മുംബൈ ആസാദ്‌ മൈതാനത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.

ക്രിസ്ത്യന്‍ സ്ഥാപനങ്ങളും പള്ളികളും മുംബൈയില്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ക്രിസ്ത്യൻ സമാജം പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചത്. ബാന്ദ്രയിൽ പള്ളി തകർത്ത് ഒരു മാസം കഴിഞ്ഞിട്ടും എഫ്.ഐ.ആർ പോലും ഇട്ടില്ലെന്ന് സമാജം ഭാരവാഹികള്‍ പറയുന്നു. 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സെമിത്തേരി പൊളിച്ചുമാറ്റുന്നതിലും പ്രതിഷേധമുണ്ട്. എല്ലാ സഭകളെയും ഉള്‍പ്പെടുത്തിയാണ് പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തത്.

ബൈക്കുളയിൽ നിന്ന് ആസാദ്‌ മൈതാനത്തേക്ക് മാര്‍ച്ച് ചെയ്യാനായിരുന്നു തീരുമാനം. ഈ മാര്‍ച്ചിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു. അതേസമയം ആസാദ് മൈതാനിയില്‍ പ്രതിഷേധ യോഗം ചേരാന്‍ അനുമതിയുണ്ട്. അവിടെ നേരിട്ടെത്തി പ്രതിഷേധയോഗം സംഘടിപ്പിക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം ഡ​ല്‍ഹി​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ലെ ക്രിസ്ത്യൻ സ്ഥാപനത്തി​ന്റെ സ്റ്റാൾ ആക്രമിച്ച് ബൈബിൾ നശിപ്പിച്ചിരുന്നു. അമ്പതോളം വരുന്ന ഹിന്ദുത്വ ആൾക്കൂട്ടം ബുക്ക് സ്റ്റാളിലേക്ക് ‘ജയ് ശ്രീറാം’ മുഴക്കി ഇരച്ചെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. സ്റ്റാളിൽ സൗജന്യ ബൈബിൾ വിതരണം നടത്തിയിരുന്നു. ഗി​ദി​യോ​ണ്‍സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ എ​ന്ന ക്രൈ​സ്ത​വ സം​ഘ​ട​ന​യു​ടെ പു​സ്ത​ക സ്റ്റാ​ളി​ലാ​ണ്​ ഹി​ന്ദു യു​നൈ​റ്റ​ഡ് ഫ്ര​ണ്ട് എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ൽ സം​ഘം എ​ത്തി​യ​ത്.

സൗ​ജ​ന്യ ബൈ​ബി​ള്‍ വി​ത​ര​ണം നി​ര്‍ത്തു​ക എ​ന്നാ​ക്രോ​ശി​ച്ചാണ് സംഘം എത്തിയതെന്ന് ഗി​ദി​യോ​ണ്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ലി​ന്‍റെ പ്ര​വ​ര്‍ത്ത​ക​ന്‍ ഡേ​വി​ഡ് ഫി​ലി​പ്പ് പ​റ​ഞ്ഞു. പ​ത്തു വ​ര്‍ഷ​മാ​യി ഡ​ല്‍ഹി അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ത​ങ്ങ​ൾ പു​സ്ത​ക സ്റ്റാ​ള്‍ ഒ​രു​ക്കു​ന്നു​ണ്ട്. മ​ത​പ​രി​വ​ര്‍ത്ത​നം ന​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ആ​ക്ര​മി സം​ഘം പോ​സ്റ്റ​ര്‍ വ​ലി​ച്ചു​കീ​റി എ​റി​ഞ്ഞ​തെ​ന്നും ഡേ​വി​ഡ് ഫി​ലി​പ്പ് പ​റ​ഞ്ഞു.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രാ​തി ന​ല്‍കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ത​ന്‍റെ മേ​ല​ധി​കാ​രി​ക​ളു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം പൊ​ലീ​സ്​ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കേ​ണ്ടെ​ന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ഇതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. 1899ൽ ആണ് ഗി​ദി​യോ​ണ്‍ ഇ​ന്‍റ​ര്‍നാ​ഷ​നൽ പ്രവർത്തനം ആരംഭിച്ചത്.

Tags:    
News Summary - Attack on Christian Churches: Protest march of all Christian community is not allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.