ന്യൂഡൽഹി: വിമാനത്താവളങ്ങിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താൻ വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നു. വിമാനത്തിൽ കയറുന്നതുൾപ്പടെയുള്ള കാര്യങ്ങൾക്ക് ബയോമെട്രിക് സംവിധാനം ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം. അഭ്യന്തര വിമാന സർവിസുകൾക്കായിരിക്കും ആദ്യ ഘട്ടത്തിൽ ഇൗ സംവിധാനം ഏർപ്പെടുത്തുക.
വിമാനത്തിൽ കയറുന്നതിന് ബയോമെട്രിക് സംവിധാനത്തിെൻറ ഉപയോഗം ഹൈദരബാദ് എയർപോർട്ടിൽ വിജയകരമായി നടപ്പാക്കിയിരിക്കുന്നു. ഇതിന് പിന്നാലെയാണ് ഇൗ സംവിധാനം വ്യാപിപ്പിക്കാനായി വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നത്.
ആധാർ കാർഡിനായി നൽകിയിട്ടുള്ള ഫിംഗർപ്രിൻറും ഉൾപ്പെടെയുള്ള വിവരങ്ങൾ ഡിജിറ്റിൽ രജിസ്റ്ററിയിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇനി വിമാനത്താവള കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യുേമ്പാൾ യാത്രക്കാരുടെ ആധാർ നമ്പർ കൂടി രേഖപ്പെടുത്തും. ഇത് ഉപയോഗിച്ച് പുതിയ സംവിധാം നടപ്പിലാക്കാനാണ് വ്യോമയാന മന്ത്രാലയം ഉദ്ദേശിക്കുന്നത്. നിലവിൽ ടിക്കറ്റും തിരച്ചറിയൽ രേഖയും കാണിച്ച് വിമാനതാവളത്തിനുള്ളിലേക്ക് കടക്കാവുന്നതാണ്.
എയർപോർട്ട് അതോറിറ്റി ചെയർമാൻ ഗുരുപ്രസാദ് മോഹപാത്ര ഹൈദരാബാദ് എയർപോർട്ടിൽ ഇൗ പദ്ധതി വിജയകരമായി നടപ്പാക്കിയതായി അറിയിച്ചു. അടുത്തഘട്ടത്തിൽ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവടങ്ങളിലാവും വ്യോമയാന മന്ത്രാലയം പദ്ധതി നടപ്പിലാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.